പെരിയാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ച സംഭവം; പോക്‌സോ കേസില്‍ വിദ്യാര്‍ഥിനിയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

 


കൊച്ചി: (www.kvartha.com 09.01.2022) ആലുവ യുസി കോളജിനടുത്ത് പെരിയാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ച സംഭവത്തില്‍, വിദ്യാര്‍ഥിനിയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. 

പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ആലുവ നര്‍കോടിക് സെല്‍ ഡി വൈ എസ് പിയാണ് പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് പോക്‌സോ വകുപ്പുകള്‍ ഉള്‍പെടെ ചുമത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പെരിയാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ച സംഭവം; പോക്‌സോ കേസില്‍ വിദ്യാര്‍ഥിനിയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

ഇക്കഴിഞ്ഞ ഡിസംബര്‍ 23നാണ് സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ കാണാതായത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ തടിക്കടവ് പാലത്തിനടുത്തു കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലും പെണ്‍കുട്ടി ഈ പ്രദേശത്തുകൂടി കടന്നുപോകുന്നത് കണ്ടെത്തി.

തുടര്‍ന്ന് വൈകിട്ടു കുളിക്കാനെത്തിയ കുട്ടികള്‍ പാലത്തിനടുത്തു പെണ്‍കുട്ടിയുടെ ബാഗും ചെരുപ്പും മറ്റും കണ്ടതോടെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. അഗ്‌നിശമന സേനയും പൊലീസും ചേര്‍ന്നു സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

പിറ്റേന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിനു പിന്നില്‍ പ്രണയ നൈരാശ്യമാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. മൃതദേഹത്തിലെ പാടുകളില്‍നിന്ന് പെണ്‍കുട്ടി പീഡനത്തിനിരയായതിന്റെ സൂചനയും ലഭിച്ചു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പീഡനം സ്ഥിരീകരിച്ചത്.

Keywords:  Boyfriend arrested in Girl's death, Kochi, News, Student, Death, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia