Assaulted | ആലപ്പുഴയില്‍ ഒന്നരവയസ്സുകാരനെ അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; കുട്ടിയുടെ ദേഹമാസകലം ചൂരല്‍ കൊണ്ട് അടിച്ച പാടുകളും, കയ്യിലെ അസ്ഥിക്ക് പൊട്ടലും കണ്ടെത്തിയതായി ഡോക്ടര്‍മാര്‍

 


ആലപ്പുഴ: (KVARTHA) കുത്തിയതോട് ഒന്നരവയസ്സുകാരനെ അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. കുട്ടിയുടെ ദേഹമാസകലം ചൂരല്‍ കൊണ്ട് അടിച്ച പാടുകളും കയ്യിലെ അസ്ഥിക്ക് പൊട്ടലും സംഭവിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. 

മര്‍ദിച്ചശേഷം ഭാര്യയുടെ സുഹൃത്ത് കുട്ടിയെ അച്ഛന്റെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയുടെ അമ്മയും സുഹൃത്ത് തിരുവിഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൃഷ്ണകുമാറും ചേര്‍ന്നാണ് കുട്ടിയെ മര്‍ദിച്ചതെന്ന് കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.

Assaulted | ആലപ്പുഴയില്‍ ഒന്നരവയസ്സുകാരനെ അമ്മയും ആണ്‍സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; കുട്ടിയുടെ ദേഹമാസകലം ചൂരല്‍ കൊണ്ട് അടിച്ച പാടുകളും, കയ്യിലെ അസ്ഥിക്ക് പൊട്ടലും കണ്ടെത്തിയതായി ഡോക്ടര്‍മാര്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:


ഒന്നര വര്‍ഷമായി കുട്ടിയുടെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് കഴിയുകയാണ്. അമ്മയ്‌ക്കൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടിലെത്തിച്ചെങ്കിലും അവര്‍ സ്വീകരിക്കാന്‍ തയാറാകാതിരുന്നതോടെ ബലമായി ഏല്‍പ്പിച്ച് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ക്ഷീണിതനായിരുന്ന കുഞ്ഞിനെ ബന്ധുക്കളെത്തി പരിശോധിച്ചപ്പോഴാണ് ചൂരലുകൊണ്ട് അടിച്ച പാടുകള്‍ കണ്ടത്. തുടര്‍ന്ന് ആലപ്പുഴ വണ്ടാനം മെഡികല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിദഗ്ധ പരിശോധനയിലാണ് എല്ലിന് പൊട്ടലുള്ളതായി കണ്ടെത്തിയത്. ഒന്നരമാസത്തോളമായി കുട്ടിക്ക് മര്‍ദനമേറ്റിരുന്നുവെന്നാണ് വിവരം.

Keywords:  Boy Assaulted in Alappuzha; Police Started investigation, Alappuzha, News, Assaulted, Hospital, Treatment, Complaint, Injured, Complaint, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia