മാതാവിനൊപ്പം ഡോക്ടറെ കാണാന്‍ പോവുകയായിരുന്ന 13കാരന്‍ സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ് തലയില്‍ ബസ് കയറി മരിച്ചു

 


വെള്ളറട: (www.kvartha.com 10.12.2016)  മാതാവിനൊപ്പം ഡോക്ടറെ കാണാന്‍ പോവുകയായിരുന്ന 13കാരന്‍ സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ് തലയില്‍ ബസ് കയറി മരിച്ചു. കോവില്ലൂര്‍ ഓരുകുഴി ജെഎസ് ഭവനില്‍ അനില്‍ കുമാറിന്റെയും ഷൈജയുടെയും മകന്‍ ഏഴാംക്ലാസ് വിദ്യാര്‍ഥി സതീര്‍ത്ഥ്(13)ആണു മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട് ആറുമണിക്ക് പനച്ചമൂട് ജംക്ഷനു സമീപത്തായിരുന്നു അപകടം.
മാതാവിനൊപ്പം ഡോക്ടറെ കാണാന്‍ പോവുകയായിരുന്ന 13കാരന്‍ സ്‌കൂട്ടറില്‍ നിന്നും തെറിച്ചുവീണ് തലയില്‍ ബസ് കയറി മരിച്ചു


സതീര്‍ഥിനു സുഖമില്ലാത്തതിനെ തുടര്‍ന്നു ഡോക്ടറെ കാണിക്കാന്‍ ഷൈജ വീട്ടില്‍നിന്നും സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ എതിരെ വെള്ളറടയിലേയ്ക്കു വന്ന രാജധാനി ബസ് ഇവരെ തട്ടി. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞു ഷൈജ ഇടത്തേയ്ക്കും സതീര്‍ഥ് വലത്തേയ്ക്കും തെറിച്ചുവീണു.

സതീര്‍ഥ് വീണതു ബസിന്റെ പിന്‍ചക്രത്തിനടിയിലേയ്ക്കായിരുന്നു. ഇതോടെ തലയിലൂടെ ചക്രം കയറി സംഭവസ്ഥലത്തുവെച്ചു തന്നെ സതീര്‍ഥ് മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധക്കള്‍ക്ക് വിട്ടുനല്‍കി. സഹോദരന്‍: ശന്തനു.

Also Read:
നാല് ദിവസം മുമ്പ് നഗരത്തില്‍ നിന്നും കവര്‍ച്ച ചെയ്ത ബൈക്കുമായി നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതി പിടിയില്‍; ബൈക്കിലുണ്ടായിരുന്നത് വ്യാജനമ്പര്‍ പ്ലേറ്റ്

Keywords:  Boy, 13, killed in road accident, Medical College, Dead Body, Mother, Student, Doctor, bus, Hospital, Brother, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia