Booked | റോഡിലൂടെ നടന്നു പോയ യുവതിയെ കാറില്‍ പിന്തുടര്‍ന്നെത്തി അശ്ലീല ചേഷ്ടകള്‍ കാണിച്ചതായി പരാതി; തൊടുപുഴയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
Apr 12, 2024, 09:43 IST
ഇടുക്കി: (KVARTHA) തൊടുപുഴയില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. റോഡിലൂടെ നടന്നു പോയ യുവതിയെ കാറില്‍ പിന്തുടര്‍ന്നെത്തി തടയാന്‍ ശ്രമിക്കുകയും അശ്ലീലചേഷ്ടകള്‍ കാട്ടുകയും ചെയ്‌തെന്നാണ് പരാതി.
സംഭവത്തില്‍ കുളമാവ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പെരിങ്ങാശേരി സ്വദേശി മര്‍ഫിക്കെതിരെ കരിമണ്ണൂര്‍ പൊലീസ് കേസെടുത്തു. ഇയാള്‍ക്കെതിരെ വകുപ്പതല നടപടി ഉണ്ടാകുമെന്നാണ് സൂചന.
ബുധനാഴ്ച വൈകിട്ട് 6.15നാണ് കേസിനാസ്പദമായ സംഭവം. തൊടുപുഴയില്‍ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി ജോലി കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് അതിക്രമം നടന്നത്. കരിമണ്ണൂര്‍ പഞ്ചായത് കവലയില്‍ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോയപ്പോള്‍ ദുരനുഭവമുണ്ടായെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയെ പൊലീസുകാരനും മറ്റൊരാളും കാറില്‍ പിന്തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നു. ഒപ്പമുണ്ടായിരുന്ന ആളെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Keywords: News, Kerala, Kerala-News, Idukki-News, Booked, Policeman, Followed, Woman, Try, Attack, Case, Complaint, Job, House, Road, Travel, Idukki News, Kulamavu News, Booked against policeman who followed woman and try to attack.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.