യുവാവ് കാമുകിയുടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

 


തൊടുപുഴ: (www.kvartha.com 2.10.2015) യുവാവിനെ കാമുകിയുടെ വാടക വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരമറ്റം തെക്കുംഭാഗം കാഞ്ഞിരംകുന്നേല്‍ രജീഷ് രാജന്‍(29) ആണ് മരിച്ചത്.

കലയന്താനിയില്‍ വാടകയ്ക്കു താമസിക്കുന്ന തുണ്ടത്തില്‍ സജിനിയുടെ വീടിനുള്ളിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ ഇയാളെ മരിച്ച നിലയില്‍ കണ്ടത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്; നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരായിരുന്ന സജിനിയും രജീഷും ദീര്‍ഘനാളായി അടുപ്പത്തിലായിരുന്നു. വിവാഹമോചനം നേടി സ്വന്തം വീട്ടില്‍ പിതാവിനൊപ്പം താമസിക്കുന്ന സജിനി മൂന്നു കുട്ടികളുടെ മാതാവാണ്. ഇതേച്ചൊല്ലി രജീഷിന്റെ വീട്ടിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. ബുധനാഴ്ച സജിനി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം എറണാകുളത്തിന് പോയിരുന്നു.

ഇവരുടെ ഫോണിലേക്ക് നിരവധി തവണ രജീഷ് വിളിച്ചുവെങ്കിലും സജിനി ഫോണെടുത്തില്ല.
തുടര്‍ന്ന് വൈകിട്ട് അഞ്ചോടെ മടങ്ങിയെത്തിയപ്പോള്‍ വീടിനുള്ളില്‍ രജീഷിനെ ഫാനില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നുവെന്നാണ് സജിനി മൊഴി നല്‍കിയിരിക്കുന്നത്. ഇയാളെ സജിനി തന്നെ കയര്‍ മുറിച്ച് താഴെയിറക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.  ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി പരിശോധനകള്‍ നടത്തി.

യുവാവ് കാമുകിയുടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍


Also Read:

വിജയ ബാങ്ക് കൊള്ള: പോലീസ് സംഘം ജാര്‍ഖണ്ഡിലേക്ക് പോയി, ലോക്കര്‍ വിദഗ്ധ സംഘം പരിശോധിക്കും

Keywords:  Thodupuzha, Friends, Mobil Phone, Police, Children, Parents, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia