വാളയാര്‍ അണക്കെട്ടില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

 


പാലക്കാട്: (www.kvartha.com 27.09.2021) വാളയാര്‍ അണക്കെട്ടില്‍ കാണാതായ മൂന്ന് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ കാമരാജ് നദര്‍ ഷണ്‍മുഖന്റെ മകന്‍ പൂര്‍ണേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോയമ്പത്തൂര്‍ സുന്ദരാപുരം സ്വദേശികളായ സഞ്ജയ്, ആന്റോ ജോസഫ് എന്നീ വിദ്യാര്‍ഥികളെ കണ്ടെത്താനുണ്ട്. മൂന്നുപേരും കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ പോളിടെക്‌നികിലെ വിദ്യാര്‍ഥികളാണ്.

തിങ്കളാഴ്ച പകല്‍ 1.30 മണിയോടെയാണ് അഞ്ചംഗ സംഘം വാളയാര്‍ ഡാമിലെത്തിയത്. ഡാമിലെ തമിഴ്‌നാട് പിച്ചനൂര്‍ ഭാഗത്താണ് സംഘം കുളിക്കാന്‍ ഇറങ്ങിയത്. കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്‌കൂബ സംഘവും എത്തി മണിക്കൂറുകളോളം തരച്ചില്‍ നടത്തിയെങ്കിലും തിങ്കളാഴ്ച കണ്ടെത്താനായിരുന്നില്ല. മഴയുള്ള കാലാവസ്ഥയും തെരച്ചിലിന് തിരിച്ചടിയായിരുന്നു. ചൊവ്വാഴ്ച രാവിലെ ആണ് പൂര്‍ണേഷിന്റെ മൃതദേഹം കണ്ടെത്തിയത്. മറ്റുളള രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു.

വാളയാര്‍ അണക്കെട്ടില്‍ കാണാതായ വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Keywords: Palakkad, News, Kerala, Found Dead, Students, Missing, Body of one of missing students found at Walayar Dam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia