Dead Body | ജര്‍മനിയില്‍ പനിബാധിച്ച് മരിച്ച ഇരിട്ടി സ്വദേശിനിയായ നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിക്കും

 


കണ്ണൂര്‍: (www.kvartha.com) ജര്‍മനിയില്‍ മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിക്കും. ഞായറാഴ്ചയോടെ മൃതദേഹം സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മൃതദേഹം ജര്‍മനിയില്‍ നിന്നും എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ ഡെല്‍ഹിയിലും തുടര്‍ന്ന് ബെംഗ്ലൂരിലുമെത്തിച്ച് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഇരിട്ടി അങ്ങാടിക്കടവിലെത്തിക്കും.

ജര്‍മനിയിലെ വൂര്‍സ് ബൂര്‍ഗിനടുത്തുള്ള ക്ലിനികില്‍ ജോലി ചെയ്തിരുന്ന ഇരിട്ടി അങ്ങാടിക്കടവ് മമ്പളളിക്കുന്നേല്‍ അനിമോള്‍ ജോസഫാ(44)ണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന ഇവിടെ മാര്‍ച് ആറിനാണ് അനിമോള്‍ ജോലിയില്‍ പ്രവേശിച്ചത്.

Dead Body | ജര്‍മനിയില്‍ പനിബാധിച്ച് മരിച്ച ഇരിട്ടി സ്വദേശിനിയായ നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിക്കും

അതിനിടെയുണ്ടായ അപ്രതീക്ഷിത വിയോഗം ജര്‍മനിയിലെ മലയാളികളെയും പ്രദേശവാസികളേയും ദു:ഖത്തിലാഴ്ത്തി. തുടര്‍ന്ന് മലയാളി കൂട്ടായ്മയുടെ സഹായത്തോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. വയനാട് വെളളമുണ്ടയിലെ ഒഴുക്കന്‍മൂല പാലേക്കുടി ജോസഫ്-ലില്ലി ദമ്പതികളുടെ മകളാണ്. വെളളിക്കുന്നേല്‍ സജിയാണ് ഭര്‍ത്താവ്. അതുല്യ ആന്‍ തോമസ്, ഇവാന ട്രീസ തോമസ് എന്നിവരാണ് മക്കള്‍.

Keywords:  Body of nurse from Iriti, who died of fever in Germany, will be brought home, Kannur, News, Dead Body, Nurse, Treatment, Animole Joseph, Hospital, Treatment, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia