ആറ്റില്‍ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

 


അമ്പലപ്പുഴ: (www.kvartha.com 25.09.2021) ആറ്റില്‍ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് അഞ്ചില്‍ വീട്ടില്‍ അപ്പുക്കുട്ടന്റെ (62) മൃതദേഹമാണ് കണ്ടെത്തിയത്. വീടിനു സമീപത്തെ പൂകെതെ ആറിന് മറുകരയില്‍ വൈശ്യം ഭാഗത്തുള്ള എസ് എന്‍ ഡി പി ശാഖാ യോഗം സെക്രടറിയായ അപ്പുക്കുട്ടന്‍ വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ അവിടെ വിളക്ക് തെളിക്കാനായി വീട്ടില്‍ നിന്ന് വള്ളത്തില്‍ മറു കരയിലേക്ക് പോയതായിരുന്നു.

വീട്ടിലേക്ക് മടങ്ങിയെത്താന്‍ വൈകിയതോടെ ബന്ധുക്കളും നാട്ടുകാരും ആറ്റില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അമ്പലപ്പുഴ, നെടുമുടി പൊലീസും ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സും രാത്രി വളരെ വൈകിയും തെരച്ചില്‍ നടത്തി. എന്നാല്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് വെള്ളിയാഴ്ച തെരച്ചില്‍ തുടരുന്നതിനിടെയാണ് വൈകിട്ട് അഞ്ച് മണിയോടെ മൃതദേഹം കണ്ടെത്തിയത്. അമ്പലപ്പുഴ പൊലീസ് തുടര്‍ നടപടി സ്വീകരിച്ച് മൃതദേഹം വണ്ടാനം മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. 

ആറ്റില്‍ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

Keywords:  Ambalapuzha, News, Kerala, Found Dead, Death, Police, Hospital, Medical College, Body of elderly man who went missing in river found
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia