Kuwait Disaster | കുവൈത് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരളത്തിലെത്തിയാലുടന്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകും

 
Bodies of those who died in the Kuwait disaster will be taken to their homes in special ambulances from the airport on arrival in Kerala, Thiruvananthapuram, News, Dead Body, Airport, Ambulance, Norca, CM Pinarayi Vijayan, Kerala
Bodies of those who died in the Kuwait disaster will be taken to their homes in special ambulances from the airport on arrival in Kerala, Thiruvananthapuram, News, Dead Body, Airport, Ambulance, Norca, CM Pinarayi Vijayan, Kerala


കുവൈതിലെ തൊഴിലാളി കാംപ് തീപ്പിടിത്തത്തില്‍ 49 പേരാണ് ആകെ മരിച്ചത്

മൃതദേഹങ്ങള്‍ വ്യാഴാഴ്ച തന്നെ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നതായി നോര്‍ക സിഇഒ അജിത്ത് കോളശേരി 

തിരുവനന്തപുരം: (KVARTHA) കുവൈത് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിയാലുടന്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നോര്‍കയ്ക്ക് നിര്‍ദേശം നല്‍കി.


കുവൈതിലെ തൊഴിലാളി കാംപ് തീപ്പിടിത്തത്തില്‍ 49 പേരാണ് ആകെ മരിച്ചത്. 43 പേരും ഇന്‍ഡ്യക്കാരാണ്. ഇതില്‍ 24 പേര്‍ മലയാളികളാണ്.  22 പേരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുണ്‍ബാബുവിന്റെ മരണമാണ് ഒടുവില്‍ സ്ഥിരീകരിച്ചത്. 12 പേരുടെ പരുക്ക് ഗുരുതരമാണ്. ഇവര്‍ ആശുപത്രികളില്‍  ചികിത്സയില്‍ കഴിയുന്നു. മൃതദേഹങ്ങള്‍ വ്യാഴാഴ്ച തന്നെ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നതായി നോര്‍ക സിഇഒ അജിത്ത് കോളശേരി അറിയിച്ചു.

അതിനിടെ കുവൈതിലെ അഗ്‌നിദുരന്തത്തില്‍ ഉള്‍പെട്ട മലയാളികളുടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുവൈതിലേക്ക് പോകും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍കാര്‍ അഞ്ചുലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരുക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപ നല്‍കാനും തിരുവനന്തപുരത്ത് ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രവാസി വ്യവസായികളായ എംഎ യൂസുഫലി അഞ്ചുലക്ഷം രൂപവീതവും രവി പിള്ള രണ്ടുലക്ഷം രൂപവീതവും സഹായം നോര്‍ക വഴി നല്‍കും. ഇരുവരും മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധപ്പെടുകയും തീരുമാനങ്ങള്‍ അറിയിക്കുകയുമായിരുന്നു.


കുവൈത് ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും നാഷനല്‍ ഹെല്‍ത് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബുവിനെയും കുവൈതിലേക്ക് അയക്കാനും മന്ത്രിസഭ തീരുമാനിച്ചു.

മരിച്ചവരുടെയും കാണാതായവരുടെയും വിവരങ്ങള്‍ നിരന്തരം മാറിവരുന്ന സാഹചര്യത്തില്‍ ഇതില്‍ വ്യക്തത വരുത്തുക, തിരിച്ചറിയല്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുക എന്നിവയാണ് ആരോഗ്യമന്ത്രിയുടെ ചുമതലകളില്‍ പ്രധാനം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി, ഇന്‍ഡ്യന്‍ എംബസി, കുവൈത് സര്‍കാര്‍, പ്രവാസി സംഘടനകള്‍ എന്നിവരുടെ സഹായത്തോടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് മന്ത്രിസഭ നിര്‍ദേശിച്ചിരിക്കുന്നത്. പരുക്കേറ്റ് ആശുപത്രികളിലുള്ളവരുടെ ചികിത്സ ഉറപ്പുവരുത്തുകയും വേണം. ഇതോടൊപ്പം നാട്ടിലുള്ള കുടുംബങ്ങളെ കൃത്യമായ വിവരം ധരിപ്പിക്കുകയും വേണം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia