മാവോയിസ്റ്റ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് കോടതി തടഞ്ഞു

 


മഞ്ചേരി: (www.kvartha.com 29.11.2016) നിലമ്പൂര്‍ കരുളായി വനത്തിലെ മാവോയിസ്റ്റ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കുപ്പുദേവരാജ്, അജിത എന്നിവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് ചൊവ്വാഴ്ച  വൈകീട്ട് ഏഴ് വരെ തടഞ്ഞുകൊണ്ട് മഞ്ചേരി ജില്ലാ സെഷന്‍സ് ജഡ്ജ് എസ് എസ് വാസന്‍ താത്കാലിക ഉത്തരവിറക്കി.

 കുപ്പുസ്വാമിയുടെ സഹോദരന്‍ ബംഗ്ലുരു സ്വദേശി ശ്രീധരന്റെ ഹര്‍ജിയിലായിരുന്നു കോടതി വിധി. മൃതദേഹം തെളിവ് നശിപ്പിക്കാതെ ഏഴ് ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നായിരുന്നു ശ്രീധരന്‍ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ചൊവ്വാഴ്ച കോടതി പരിഗണിക്കും.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും ലഭ്യമാക്കണമെന്ന ആവശ്യവും ജില്ലാ കോടതിയുടെ പരിഗണനയിലുണ്ട്. ഇത് സംബന്ധിച്ച വാദം ചൊവ്വാഴ്ച കേള്‍ക്കും.

 പെരിന്തല്‍മണ്ണ ആര്‍ ഡി ഒ, തിരൂര്‍ ഡി വൈ എസ് പി എന്നിവരെ എതിര്‍കക്ഷി ചേര്‍ത്താണ് ശ്രീധരന്‍ ജില്ലാ കോടതിയെ സമീപിച്ചത്.

മാവോയിസ്റ്റ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് കോടതി തടഞ്ഞു


Keywords: Maoist, Murder, Malappuram, Kerala, Nilambur, Karulai Forest,  Cremating,  Maoists bodies, Court, Manjeri.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia