മലപ്പുറത്ത് ആദ്യ ബ്ലാക് ഫംഗസ് ബാധ റിപോര്‍ട് ചെയ്തു; 62കാരന്റെ ഇടതുകണ്ണ് നീക്കം ചെയ്തു

 


തിരൂര്‍: (www.kvartha.com 19.05.2021) മലപ്പുറത്ത് ആദ്യ ബ്ലാക് ഫംഗസ് ബാധ റിപോര്‍ട് ചെയ്തു. തിരൂര്‍ ഏഴൂര്‍ സ്വദേശിയായ 62കാരനാണ് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്തതായി മകന്‍ അറിയിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ഏപ്രില്‍ 25നാണ് ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

മലപ്പുറത്ത് ആദ്യ ബ്ലാക് ഫംഗസ് ബാധ റിപോര്‍ട് ചെയ്തു; 62കാരന്റെ ഇടതുകണ്ണ് നീക്കം ചെയ്തു

മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ സമ്പര്‍ക്ക വിലക്കില്‍ തുടരുകയായിരുന്നു. ഇതിനിടെ ശക്തമായ തലവേദനയും മുഖത്ത് മരവിപ്പും അനുഭവപ്പെട്ടു. കാഴ്ചയ്ക്ക് മങ്ങലും ഉണ്ടായിരുന്നു. തുടര്‍ന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്നാണ് ബ്ലാക് ഫംഗസ് സ്ഥിരീകരിക്കുന്നത്.

പിന്നീട് ഇദ്ദേഹത്തെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് ഇദ്ദേഹത്തിന്റെ ഇടത് കണ്ണ് നീക്കം ചെയ്യുകയായിരുന്നു. കണ്ണ് നീക്കം ചെയ്തില്ലെങ്കില്‍ മസ്തിഷ്‌കത്തിലേക്ക് ഫംഗസ് പടരാനുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഇത് മൂലമാണ് ശസ്ത്രക്രിയയിലൂടെ കണ്ണ് നീക്കം ചെയ്യേണ്ടി വന്നത്. കോവിഡാനന്തര സ്റ്റിറോയിഡ് സ്വീകരിച്ച ആളുകളിലാണ് ഇപ്പോള്‍ ഈ അപൂര്‍വ രോഗബാധ കണ്ടു വരുന്നത്. പ്രമേഹ രോഗിയാണ് ഇദ്ദേഹം.

നേരത്തെ കൊല്ലത്തും കോട്ടയത്തും ബ്ലാക്ക് ഫംഗസ് റിപോര്‍ട് ചെയ്തിരുന്നു.

Keywords: Black Fungus reported in Malappuram; Patient loses eye, Malappuram, News, Hospital, Treatment, Medical College, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia