Flag Tore | പോപുലര്‍ ഫ്രണ്ട് പതാകയെന്ന് കരുതി പോര്‍ചുഗല്‍ പതാക നശിപ്പിച്ചതായി പരാതി; ബിജെപി പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍
Nov 16, 2022, 16:30 IST
പാനൂര്‍: (www.kvartha.com) ഖത്വര്‍ ലോകകപിന്റെ ഭാഗമായി പാനൂര്‍ വൈദ്യര്‍ പീടികയില്‍ ഫാന്‍സുകാര്‍ ഉയര്‍ത്തിയ പോര്‍ചുഗല്‍ പതാക വലിച്ചു കീറിയെന്ന പരാതിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ബിജെപി പ്രവര്‍ത്തകനെ ചോദ്യം ചെയ്തതിനുശേഷം ഉച്ചയോടെ വിട്ടയച്ചു. പോപുലര്‍ ഫ്രണ്ട് കൊടിയെന്ന് കരുതിയാണ് ഇയാള്‍ പോര്‍ചുഗല്‍ പതാക നശിപ്പിച്ചതെന്നാണ് വിവരം.
ചെവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പരാതിയെ തുടര്‍ന്ന് സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യത്തില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസ് രാവിലെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍, തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ തനിക്ക് അബദ്ധം പറ്റിയതാണെന്നും പോപുലര്‍ ഫ്രണ്ട് പതാകയാണെന്ന് തെറ്റിദ്ധരിച്ച് നശിപ്പിച്ചതാണെന്നും ഇയാള്‍ സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു.
തുടര്‍ന്ന് പരാതിക്കാരുടെ അനുമതിയോടെ സംഭവത്തില്‍ കേസെടുക്കാതെ പൊലീസ് വിട്ടയക്കുകയായിരുന്നു. ലോകകപ് ഫുട്‌ബോളിനോട് അനുബന്ധിച്ചാണ് പോര്‍ചുഗല്‍ ആരാധകര്‍ പാനൂര്‍ വൈദ്യര്‍ പീടികയില്‍ ടീമിന്റെ പതാക ഉയര്‍ത്തിയത്.
Keywords: News,Kerala,State,BJP,Worker,Custody,Police,Case,Complaint, Flag, BJP Worker held to tore Portuguese flag
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.