ആദ്യ പോസ്റ്റര്‍ കള്ള് ഷാപ്പില്‍; ബി ജെ പി- എസ് എന്‍ ഡി പി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് വിവാദ തുടക്കം

 


ആലപ്പുഴ:  (www.kvartha.com 10.10.2015) ബി ജെ പി- എസ് എന്‍ ഡി പി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് ചേര്‍ത്തലയില്‍ വിവാദത്തോടെ തുടക്കം. മദ്യം കുടിക്കരുതെന്നും അത് വിഷമാണെന്നും ഉദ്‌ഘോഷിച്ച ശ്രീനാരായണഗുരുവിന്റെ ചിത്രമടങ്ങിയ പോസ്റ്റര്‍ കള്ളുഷാപ്പില്‍ പതിച്ചതാണ് വിവാദമായത്.

ചേര്‍ത്തല നഗരസഭ 20-ാം വാര്‍ഡിലെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് ബി ജെ പി-എസ് എന്‍ ഡി പി സഖ്യ സ്ഥാനാര്‍ഥിയുടെ പേരിലുള്ള പോസ്റ്ററാണ് സമീപമുള്ള കള്ളുഷാപ്പിലെ മതിലില്‍ ഇടം നേടിയത്. ബി ജെ പി-എസ് എന്‍ ഡി പി സഖ്യത്തിന്റേതായി പറയുന്ന ചേര്‍ത്തല മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യപോസ്റ്റര്‍ ആണ് ഇത്. സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള പോസ്റ്ററില്‍ ശ്രീനാരായണ ഗുരുനൊപ്പം പ്രധാനമന്ത്രി മോദിയുടെയും സ്ഥാനാര്‍ഥിയുടെയും ചിത്രവും ബി ജെ പിയുടെ ചിഹ്നമായ താമരയും പതിപ്പിച്ചിട്ടുണ്ട്.

ഷോപ്പ് എന്ന് എഴുതിയ ബോര്‍ഡിനുകീഴിലാണ് ഗുരുവിന്റെ ചിത്രം അടങ്ങിയ നിരവധി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ബഹുവര്‍ണത്തില്‍ തയ്യാറാക്കിയ പോസ്റ്റര്‍ വെള്ളിയാഴ്ച രാവിലെയാണ് വാര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്.
ആദ്യ പോസ്റ്റര്‍ കള്ള് ഷാപ്പില്‍; ബി ജെ പി- എസ് എന്‍ ഡി പി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് വിവാദ തുടക്കം
Keywords: Kerala, Election-2015, SNDP, BJP, BJP- SNDP election poster in toddy shop.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia