സര്‍വകക്ഷി സംഘത്തിനും വിലക്ക്; മോദിയുടെ തീരുമാനങ്ങളില്‍ പതറി, എന്തു ചെയ്യണമെന്നറിയാതെ കേരള ബിജെപി
Nov 23, 2016, 18:48 IST
തിരുവനന്തപുരം: (www.kvartha.com 23.11.2016) കേരളത്തില്‍ നിന്നുള്ള എംപിമാരെ കാണാന്‍ വിസമ്മതിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി സംഘത്തിന് കൂടിക്കാഴ്ചാ അനുമതി നിഷേധിച്ചത് വന്‍ പ്രചാരണമാക്കി മാറ്റുന്ന എല്‍ഡിഎഫ്, യുഡിഎഫ് കൂട്ടായ്മയില്‍ പതറി കേരളത്തിലെ ബിജെപി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്ന സര്‍വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രി അനുമതി നല്‍കണം എന്ന് അഭിപ്രായമുള്ള വലിയൊരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും ബിജെപിയിലുണ്ടെന്നാണ് സൂചന.
കേരളത്തിന്റെ പൊതുവായ പ്രശ്‌നത്തില്‍ ബിജെപി മുഖം തിരിച്ചു നില്‍ക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകുമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിനു മുമ്പു നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ബിജെപിക്ക് കേരളത്തിലുണ്ടായ കുതിപ്പ് നഷ്ടപ്പെടാന്‍ ഇപ്പോഴത്തെ കേന്ദ്രനിലപാടും അതിനെ പൂര്‍ണമായി പിന്തുണക്കേണ്ടി വരുന്ന സംസ്ഥാന ബിജെപിയുടെ നിലപാടും കാരണമാകും എന്ന വികാരം ശക്തമാണ്.
സഹകരണ മേഖലയ്ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുന്ന കേന്ദ്ര നിലപാടിനെതിരേ നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയപ്പോള്‍ ബിജെപി അംഗം അതിനെ എതിര്‍ത്തത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കിയെന്ന് കരുതുന്നവരാണ് പല നേതാക്കളും. അത് പക്ഷേ, കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും ബിജെപിയെയും നഖശിഖാന്തം വിമര്‍ശിക്കുന്ന എല്‍ഡിഎഫ്, യുഡിഎഫ് നയങ്ങളോടുള്ള വിയോജിപ്പ് കൂടിയായാണ് ബിജെപി വിശദീകരിക്കുന്നത്. പക്ഷേ, കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടുന്ന എംപി സംഘത്തെ കാണാന്‍ മോദി വിസമമതിച്ചതിനേക്കുറിച്ച് സഭയില്‍ മറുപടി പറയാനാകാതെ ഒ രാജഗോപാലിന് പതറേണ്ടിവന്നു. അദ്ദേഹം അത് അനൗപചാരികമായി മറ്റുപല എംഎല്‍എമാരോടും സ്വന്തം പാര്‍ട്ടിയിലെ അടുപ്പമുള്ള നേതാക്കളോടും പറയുകയും ചെയ്തുവത്രേ.
അതിനുപിന്നാലെയാണ്, നിയമസഭാ തീരുമാനപ്രകാരം പ്രധാനമന്ത്രിയെ കാണുന്നതിന് അനുമതി തേടിയ സര്‍വകക്ഷി സംഘത്തോട് മോദി മുഖിതിരിച്ചത്. ഇതിനെതിരേ വ്യാഴാഴ്ച കേരളത്തില്‍ ഇടതുമുന്നണി കരിദിനം പ്രഖ്യാപിച്ചിരിക്കുകയാണ്. യുഡിഎഫും പ്രതിഷേധത്തിലേക്കാണ് പോകുന്നത്. എന്തു ചെയ്യണം എന്ന് ബിജെപിക്ക് തീരുമാനമെടുക്കാന്‍ സാധിക്കുന്നില്ലെന്ന് നേതാക്കളില്‍ പലരും സ്വകാര്യമായി മാധ്യമ പ്രവര്‍ത്തകരോട് സമ്മതിക്കുന്നു.
Keywords: Kerala, BJP, CPM, LDF, UDF, O Rajagopal, modi, Thiruvananthapuram, Parliament, Ban,BJP Kerala unit in dilemma on Modi stance; What will do?

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.