ശാശ്വതീകാനന്ദയുടെ മരണത്തില്‍ വെള്ളാപ്പള്ളിയെ തള്ളാനും കൊള്ളാനുമാകാതെ ബിജെപി
Oct 10, 2015, 14:58 IST
തിരുവനന്തപുരം: (www.kvartha.com 10.10.2015) സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തേക്കുറിച്ചു ബിജു രമേശ് നടത്തിയ വെളിപ്പെടുത്തല്‍ ഗൗരവത്തോടെ കാണണമെന്ന് ബിജെപിയില്‍ അഭിപ്രായം. എന്നാല്‍ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞുണ്ടായ ഈ വെളിപ്പെടുത്തലിനു പിന്നിലെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ കാണാതെ പോകരുതെന്നാണ് പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന്റെ നിലപാട്.
വെള്ളിയാഴ്ച രാത്രി വെളിപ്പെടുത്തല്‍ വന്നപ്പോള്‍ത്തന്നെ ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈഴവ സമുദായത്തെ ആശയക്കുഴപ്പത്തിലാക്കി ബിജെപിയുമായുള്ള എസ്എന്‍ഡിപി യോഗത്തിന്റെ അടുപ്പം തകര്‍ക്കാനുള്ള നീക്കം എന്നാണത്രേ കേന്ദ്ര നേതൃത്വത്തിന്റെ പ്രതികരണം. അതുകൊണ്ട് പരസ്യമായി വെള്ളാപ്പള്ളിക്കു വേണ്ടി രംഗത്തുവരാതെ ശ്രദ്ധയോടെ രാഷ്ട്രീയമായി ഈ വിഷയം കൈകാര്യം ചെയ്യാനാണു നിര്‍ദേശം.
ശാശ്വതീകാനന്ദയ്ക്ക് ഈഴവര്‍ക്കിടയില്‍ ഇപ്പോഴും വളരെയധികം ഭക്തരുണ്ടെന്നും അവരുടെ വികാരം പരിഗണിക്കണമെന്നുമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ ഗൗരവമായി കാണണമെന്നു വാദിക്കുന്നവരുടെ നിലപാട്. ഏതായാലും സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരിടവേളയ്ക്കു ശേഷം ശാശ്വതീകാനന്ദയുടെ മരണം വലിയ ചര്‍ച്ചയായതോടെ അതില്‍ നിലപാടെടുക്കാനാകാതെ കുഴയുകയാണ് ബിജെപി. ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ അതേ നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും അമിത് ഷായുമായും ചര്‍ച്ച നടത്താനും പരസ്യമായി സംഘ്പരിവാര്‍ അനുകൂല നിലപാടെടുക്കാനും തയ്യാറായ വെള്ളാപ്പള്ളിയെ വെട്ടിലാക്കാന്‍ സിപിഎം ആണ് ബിജു രമേശിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കേരള രാഷ്ട്രീയ രംഗത്തെ പൊതു വിലയിരുത്തല്‍. പക്ഷേ, ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹതയേക്കുറിച്ചു മുമ്പേ വിവാദം നിലനില്‍ക്കുന്നതിനാല്‍ വെറും രാഷ്ട്രീയമെന്നു പറഞ്ഞു തള്ളിക്കളയാനും സാധിക്കുന്നില്ല.
ശിവഗിരി മഠം ഇപ്പോഴത്തെ വെളിപ്പെടുത്തലിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് കൂടി
ആകാംക്ഷയോടെ നോക്കുകയാണ് ബിജെപി. മഠം വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവന്നാല്‍ മഠത്തിനൊപ്പം നില്‍ക്കണം എന്നു വാദിക്കുന്നവരുണ്ട്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമായി ഏറ്റുമുട്ടി പരാജയപ്പെട്ടു പിന്മാറിയ വെള്ളാപ്പള്ളിക്ക് കിട്ടിയ അതിശക്തമായ രണ്ടാമത്തെ അടിയാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
ഏറ്റുമാനൂരിലെ പ്രവീണ്‍ വധക്കേസ് പ്രതി പ്രിയന്‍ എന്ന ഗൂണ്ടയാണ് കൊലയ്ക്കു പിന്നിലെന്നും വെള്ളാപ്പള്ളി പറഞ്ഞിട്ടാണ് അതു ചെയ്തതെന്നും പ്രിയന്‍ തന്നോടു പറഞ്ഞിട്ടുണ്ടെന്നുമാണ് ബിജു രമേശ് വെളിപ്പെടുത്തിയത്.
Also Read:
ദമ്പതികളെ കെട്ടിയിട്ട് 75,000 രൂപയും 3 ലക്ഷം രൂപയുടെ സ്വര്‍ണവും കവര്‍ന്നു; മോഷ്ടാക്കള്‍ കാസര്‍കോട്ടേക്ക് കടന്നതായി സൂചനKeywords: Thiruvananthapuram, Politics, Vellapally Natesan, Phone call, V.S Achuthanandan, LDF, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.