ബിജെപി ഹര്‍ത്താല്‍ മാറ്റിവെച്ചതായി വ്യാജ പ്രചരണം: മാറ്റമില്ലെന്ന് കെ സുരേന്ദ്രന്‍

 


കാസര്‍കോട്: (www.kvartha.com 26.01.2015) ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് ബി ജെ പി ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ മാറ്റിവെച്ചതായി വ്യാജ പ്രചരണം. ഒരു ചാനലിന്റെ ഇമേജും എംബ്ലവും ഉപയോഗിച്ചാണ് ചില കുബുദ്ധികള്‍ വ്യാജപ്രചരണം നടത്തുന്നത്. വാട്‌സ് ആപ്പിലൂടെയാണ് ഇത്തരം പ്രചരണം നടത്തുന്നത്.

ബിജെപി ഹര്‍ത്താല്‍ മാറ്റിവെച്ചതായി വ്യാജ പ്രചരണം: മാറ്റമില്ലെന്ന് കെ സുരേന്ദ്രന്‍ബിജെപിയുടെ ഹര്‍ത്താലിന് ഒരു മാറ്റവും ഇല്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ 'കെവാര്‍ത്ത'യോട് പറഞ്ഞു. ഹര്‍ത്താല്‍ പരാജയപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങള്‍ ഹര്‍ത്താലുമായി സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ചൊവ്വാഴ്ച രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെ 12 മണിക്കൂര്‍ ഹര്‍ത്താലിനാണ് ബി ജെ പി ആഹ്വാനം ചെയ്തിരിക്കുന്നത്. ഹര്‍ത്താല്‍ മാറ്റിവെച്ചിട്ടുണ്ടോ എന്നറിയാന്‍ പത്രമോഫീസുകളിലേക്ക് നിരവധി ഫോണ്‍ കോളുകളാണ് ലഭിച്ചത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  BJP calls for hartal in Kerala on Tuesday, kasaragod, K. Surendran, Channel, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia