Bishop Pamplany | മണിപ്പൂര്‍ കലാപം ക്രിസ്ത്യാനികളെ ഇല്ലായ്മ ചെയ്യാനുളള ബോധപൂര്‍വമായ ശ്രമമെന്ന് തലശ്ശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി
Aug 16, 2023, 11:45 IST
ശ്രീകണ്ഠാപുരം: (www.kvartha.com) മണിപ്പൂര്‍ കലാപം ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്ന് തലശ്ശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ചെമ്പേരിയില്‍ കത്തോലികാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപതാ കമിറ്റി സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ മണിപ്പൂര്‍ ഐക്യദാര്‍ഢ്യ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂരില്‍ സൈന്യം പോലും നിസ്സഹായരായി നില്‍ക്കുന്നു. പട്ടാളത്തെ നിയന്ത്രിക്കുന്നവരുടെ മനസ് പീഡിപ്പിക്കുന്നവര്‍ക്കൊപ്പമാണ്. ത്രിവര്‍ണ പതാകയിലെ നിറങ്ങള്‍ വൈവിധ്യങ്ങളെ സൂചിപ്പിക്കുന്നു. എന്നാല്‍, എല്ലാ നിറങ്ങളെയും ഏകീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനെ ദേശീയ ബോധം എന്നല്ല പറയേണ്ടത് വര്‍ഗീയ വാദം എന്നാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
ഇടതുമുന്നണി ഭരിക്കുന്ന സംസ്ഥാന സര്‍കാരിനെയും പാംപ്ലാനി തന്റെ പ്രസംഗത്തിനിടെ അതിരൂക്ഷമായി വിമര്‍ശിച്ചു. കേരള സര്‍കാര്‍ കേരളത്തില്‍ യഥേഷ്ടം കള്ളൊഴുക്കുകയാണ്. സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണിത്. പുതിയ മദ്യനയത്തില്‍ നിന്നും സര്‍കാര്‍ പിന്മാറണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു.
Keywords: News, Kerala, Kerala-News, News-Malayalam, Regional-News, Bishop, Mar Joseph Pamplany, Manipur Violence, Sreekandapuram, Bishop Mar Joseph Pamplany again on Manipur Violence.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.