ചാല മാര്‍കെറ്റില്‍ കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയില്‍ വന്‍ തീപിടുത്തം
May 31, 2021, 18:14 IST
തിരുവനന്തപുരം: (www.kvartha.com 31.05.2021) ചാല മാര്‍കെറ്റില്‍ വന്‍ തീപിടിത്തം. ചാല മാര്‍കെറ്റിലുള്ള കളിപ്പാട്ടങ്ങളുടെ മൊത്തവിതരണ കടയിലാണ് തീപിടുത്തമുണ്ടായത്. ലോക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ മുതല്‍ കടകളൊക്കെ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കും തീ പടരാനുള്ള സാധ്യതയുണ്ട്. ഫയര്‍ ഫോഴ്സിന്റെ വിവിധ യൂണിറ്റുകളെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്.
ഗാന്ധി പാര്‍കിന് പിന്‍വശത്ത് ചാല മാര്‍കെറ്റിലേക്ക് പ്രവേശിക്കുന്നിടത്തുള്ള കടയിലാണ് തീപിടുത്തമുണ്ടായിട്ടുള്ളത്. തിരുവനന്തപുരം മേയറടക്കം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായി റിപോര്‍ടില്ല.
Keywords: Big fire at Chala market in Thiruvananthapuram, Thiruvananthapuram, News, Fire, Lockdown, Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.