സംവരണ വിധിക്കെതിരെ ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി; കെഎസ്ആര്‍ടിസിയെ ബാധിക്കില്ല
Feb 23, 2020, 10:32 IST
കോട്ടയം: (www.kvartha.com 23.02.2020) വിവിധ പട്ടിക ജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലാണ് ഞായറാഴ്ച്ച സംസ്ഥാനത്ത് നടക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
കെ എസ് ആര്‍ ടി സിക്ക് ബാധകമല്ല. സാധാരണ ഞായറാഴ്ച നടത്തുന്ന എല്ലാ സര്‍വീസുകളും മുടക്കം കൂടാതെ നടത്തണമെന്ന് കാണിച്ച് കെ എസ് ആര്‍ ടി സി ഓപ്പറേഷന്‍ ഡെപ്യൂട്ടി മാനേജര്‍ എല്ലാ ഡിപ്പോ അധികൃതര്‍ക്കും നേട്ടീസ് നല്‍കി.
വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവടങ്ങളില്‍ ആവശ്യത്തിന് സര്‍വീസ് നടത്തണം. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പൊലീസ് സഹായം തേടണമെന്നും സ്റ്റേറ്റ് സര്‍വീസുകള്‍ നിര്‍ബന്ധമായും നടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നോട്ടീസില്‍ പറയുന്നു.
സംവരണം മൗലിക അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോടു നിര്‍ദേശിക്കാനാവില്ലെന്നുമുള്ള സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പല സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
Keywords: News, Kerala, Kottayam, KSRTC, Strike, Fundamental Rights, Bharat Bandh begins in India; Not affected KSRTC
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.