QR codes | ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക; ഒരു പിഴവ് മതി നിങ്ങള്‍ക്ക് വലിയ നഷ്ടം വരുത്താന്‍; സൂക്ഷിക്കേണ്ട കാര്യങ്ങള്‍ പങ്കുവെച്ച് കേരള പൊലീസ്

 


തിരുവനന്തപുരം: (www.kvartha.com) ഡിജിറ്റല്‍ പണമിടപാടുകളുടെ പ്രവണത വര്‍ധിച്ചതോടെ ആളുകള്‍ ഇപ്പോള്‍ കൂടുതലായും ഓണ്‍ലൈന്‍ പേയ്മെന്റിനെ ആശ്രയിക്കുന്നു, ഈ പേയ്മെന്റിനായി പലപ്പോഴും കടകള്‍, റെസ്റ്റോറന്റുകള്‍, ഷോറൂമുകള്‍ തുടങ്ങി എല്ലായിടത്തും ക്യുആര്‍ കോഡ് (QR Code) സ്‌കാന്‍ ചെയ്യുന്നു. കൂടാതെ ജീവിതത്തിന്റെ പല മേഖലകളിലും ക്യുആര്‍ കോഡുകളുടെ സ്ഥാനം വളരെ വലുതാണ്.
    
QR codes | ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക; ഒരു പിഴവ് മതി നിങ്ങള്‍ക്ക് വലിയ നഷ്ടം വരുത്താന്‍; സൂക്ഷിക്കേണ്ട കാര്യങ്ങള്‍ പങ്കുവെച്ച് കേരള പൊലീസ്

അതേസമയം ക്യുആര്‍ കോഡുകള്‍ ഉപയോഗിക്കുന്നതിന്റെ സ്വകാര്യതയെയും സുരക്ഷയെയും കുറിച്ച് വര്‍ധിച്ചുവരുന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യത്തില്‍ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്. ഔദ്യോഗിക ഫേസ്ബുക് പേജിലാണ് പൊലീസ് ഇക്കാര്യം കുറിച്ചിരിക്കുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* ക്യുആര്‍ കോഡ് ഉപയോഗിച്ച് ഒരു ലിങ്ക് തുറക്കുമ്പോള്‍, യുആര്‍എല്‍ (URL) സുരക്ഷിതമാണെന്നും വിശ്വസനീയമായ ഉറവിടത്തില്‍ നിന്നാണ് വരുന്നതെന്നും ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
* ഇമെയിലിലെയും എസ് എം എസിലെയും സംശയകരമായ ലിങ്കുകള്‍ ക്ലിക് ചെയ്യുന്നത് അപകടകരമെന്നതുപോലെ ക്യുആര്‍ കോഡുകള്‍ നയിക്കുന്ന യുആര്‍എല്‍-കള്‍ എല്ലാം ശരിയാകണമെന്നില്ല. ഫിഷിംഗ് വെബ്സൈറ്റിലേക്ക് നിങ്ങളെ കൊണ്ടുപോകാന്‍ അതിനു കഴിഞ്ഞേക്കും.

* കോഡ് സ്‌കാനര്‍ എപിപി (APP) സെറ്റിംഗ്‌സില്‍ 'open URLs automatically' എന്ന ഓപ്ഷന്‍ നമ്മുടെ യുക്താനുസരണം സെറ്റ് ചെയ്യാം. നമ്മുടെ അറിവോടെ വെബ്സൈറ്റുകളില്‍ പ്രവേശിക്കാനുള്ള അനുമതി നല്‍കുന്നതാണ് ഉചിതം.
* അറിയപ്പെടുന്ന സേവന ദാതാക്കളില്‍ നിന്ന് മാത്രം ക്യുആര്‍ കോഡ് ജെനറേറ്റ് ചെയ്യുക.
* ക്യുആര്‍ കോഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്തിയ ഉടനെ അകൗണ്ടിലെ ട്രാന്‍സാക്ഷന്‍ വിശദാംശങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തുക.

* കസ്റ്റം ക്യുആര്‍ കോഡ് ആപുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക..
* ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്നതും ഉപകരണ നിര്‍മാതാവ് നല്‍കുന്ന വിശ്വസനീയമായ ആപ്പുകള്‍ ഉപയോഗിക്കുക.
* ഏതൊരു ടെക്‌നോളജിക്കും ഗുണത്തിനൊപ്പം ചില ദൂഷ്യവശങ്ങള്‍ കൂടിയുണ്ടെന്ന് മനസിലാക്കുന്നത് കൂടുതല്‍ കരുതലോടെ ഇവയെ സമീപിക്കാന്‍ സഹായിക്കും.



Keywords: QR codes, Kerala Police, Cyber Fraud, Facebook, Kerala News, Malayalam News, Be careful when you scan QR codes.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia