ബാര്‍ കോഴ: മാണിക്കെതിരെയുള്ള ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നെന്ന് ബിജു രമേശ്

 


തിരുവനന്തപുരം: (www.kvartha.com 29.11.2014 ) മന്ത്രി കെ.എം. മാണിക്കെതിരെയുള്ള ബാര്‍ കോഴ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നതായി ബിജു രമേശ്. അഞ്ചു കോടി രൂപ ചോദിച്ചതും, അദ്ദേഹത്തിന് ഒരു കോടി നല്‍കിയതും തനിക്ക് ബോധ്യമുള്ള കാര്യമാണ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാ്യൂത്തിലാണ് കെ.എം. മാണിക്ക് ഒരു കോടി രൂപ നല്‍കിയ കാര്യം വെളിപ്പെടുത്തിയത്. ഇതിന് തെളിവുണ്ടെന്നും വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ പുറത്ത് വിടാനാവില്ലെന്നും കെ.എം. മാണിയുടെ വക്കീല്‍ നോട്ടീസിന് നല്‍കിയ മറുപടിയില്‍ ബിജു രമേശ് വ്യക്തമാക്കി.


വിജിലന്‍സ് അന്വേഷണവും ഹൈക്കോടതിയില്‍ കേസും ഉള്ളതിനാലാണ് തെളിവുകള്‍ ഇപ്പോള്‍ പുറത്ത് വിടാത്തത്. കെ.എം. മാണിക്ക് മാനനഷ്ടം ഉണ്ടാക്കുക എന്ന ലക്ഷ്യം ആരോപണത്തിന പിന്നില്‍ തനിക്കില്ലായിരുന്നുവെന്നും പൊതു താല്‍പര്യം മുന്‍ നിര്‍ത്തിയാണ് മന്ത്രിക്ക് കോഴ കൊടുത്ത കാര്യം പുറത്ത് പറഞ്ഞതെന്നും ബിജു പറഞ്ഞു. മാണിയോട് മാപ്പ് പറയാനോ നഷ്ടപരിഹാരം നല്‍കാനോ തയ്യാറല്ലെന്നും മറുപടിയില്‍ പറയുന്നു.
ബാര്‍ കോഴ: മാണിക്കെതിരെയുള്ള ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നെന്ന് ബിജു രമേശ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Bar, Mani, Allegation, Five crore, One crore, Evidence, Biju Ramesh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia