കാഞ്ഞിരങ്ങാട്ടെ അത്യാധുനിക ഓട്ടോമേറ്റീവ് ഡ്രൈവിംഗ് ടെസ്റ്റ് സ്റ്റേഷന്‍ ഉദ്ഘാടനം ഗതാഗതമന്ത്രി നിര്‍വഹിക്കും

 


പയ്യന്നൂര്‍: (www.kvartha.com 12.02.2020) ഹെവി വാഹനങ്ങളും ഓട്ടോറിക്ഷകളും പരിശോധിക്കാന്‍ സൗകര്യമുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടെ ഓട്ടോമോട്ടീവ് ഡ്രൈവിംഗ് ടെസ്റ്റ് സ്റ്റേഷനും കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റ് സെന്ററുമടങ്ങുന്ന ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഫെബ്രുവരി 14ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നാടിന് സമര്‍പ്പിക്കും. നാലുകോടി രൂപ ചെലവിലാണ് ഏറ്റവും നൂതനമായ ഡ്രൈവിംഗ് ടെസ്റ്റും വെഹിക്കിള്‍ ടെസ്റ്റ് സെന്ററും കാഞ്ഞിരങ്ങാട്ട് സജ്ജമാക്കിയത്.

സമീപ ഭാവിയില്‍ ഇന്റര്‍നാഷണല്‍ ലൈസന്‍സ് ഉള്‍പ്പെടെ നല്‍കാനുള്ള പ്രാഥമിക സംവിധാനങ്ങളും ഇവിടെ ഏര്‍പ്പെടുത്തുന്നുണ്ട്. രണ്ടേക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ട ഈ ടെസ്റ്റിംഗ് ഗ്രൗണ്ട് ഇത്തരത്തില്‍ കേരളത്തിലെ എട്ടാമത്തേതാണ്. ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇന്റഗ്രേറ്റഡ് ടെക്നോളജി സാങ്കേതിക സംവിധാനങ്ങളടക്കം പൂര്‍ണമായി എയര്‍കണ്ടീഷന്‍ ചെയ്ത അത്യാധുനിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇവ പ്രവര്‍ത്തന സജ്ജമായാല്‍ ഡ്രൈവിംഗ് ടെസ്റ്റും വെഹിക്കിള്‍ ടെസ്റ്റും പൂര്‍ണ്ണമായും സാങ്കേതിക സംവിധാനത്തിലേക്ക് വഴിമാറും. എടപ്പാളില്‍ നിര്‍മ്മിക്കുന്ന ഇന്റര്‍നാഷണല്‍ ലൈസന്‍സിനുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടിലേക്കുള്ള പ്രാഥമിക ഘട്ട പരീക്ഷകള്‍ ഇവിടെ നടത്താനാണ് ഉദ്ദേശിക്കുന്നത്.

പ്രതിദിനം 120 പേര്‍ക്കാണ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുക. അതോടൊപ്പം കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ടെസ്റ്റിന് വരുന്നവര്‍ക്കുള്ള റെസ്റ്റ് റൂം, ശുചിമുറികള്‍, കഫ്റ്റീരിയ തുടങ്ങിയ സൗകര്യങ്ങളും ഏര്‍പ്പെടുത്തും. നൂറുശതമാനവും കുറ്റമറ്റ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനങ്ങളാണ് ഗ്രൗണ്ടില്‍ സജ്ജമാക്കിയിട്ടുള്ളത്. കേരളത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആദ്യ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രമാണ് കാഞ്ഞിരങ്ങാട് ആരംഭിക്കുന്നത്. കാഞ്ഞിരങ്ങാട് ടെസ്റ്റിംഗ് സെന്റര്‍ പൂര്‍ത്തിയാവുന്നതോടെ ലേണിംഗ് ടെസ്റ്റ്, ലൈസന്‍സ് നല്‍കല്‍ എന്നീ വിഭാഗങ്ങളെല്ലാം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും അങ്ങോട്ടേക്ക് മാറ്റും.

ടെസ്റ്റ് പാസായി കഴിഞ്ഞയുടന്‍ ലൈസന്‍സും നല്‍കും. 2018 ഏപ്രില്‍ 13ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനാണ് പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തത്. കരാറുകാരായ ഊരാളുങ്കല്‍ ടെക്നോളജി സൊലൂഷന്‍സ് റിക്കാര്‍ഡ് വേഗത്തിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.  വാര്‍ത്താസമ്മേളനത്തില്‍ ആര്‍.ടി.ഒ വി.വി മധുസൂതനന്‍, തളിപ്പറമ്പ് ജോ. ആര്‍.ടി.ഒ ഒ. പ്രമോദ്കുമാര്‍, നോഡല്‍ ഓഫീസര്‍ ജെ.എസ് ശ്രീകുമാര്‍, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് എ. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

കാഞ്ഞിരങ്ങാട്ടെ അത്യാധുനിക ഓട്ടോമേറ്റീവ് ഡ്രൈവിംഗ് ടെസ്റ്റ് സ്റ്റേഷന്‍ ഉദ്ഘാടനം ഗതാഗതമന്ത്രി നിര്‍വഹിക്കും

Keywords:  kanhangad, Kerala, Kerala, News, kasaragod, Driving, Inauguration, Minister, Automotive Driving Test station inauguration on Feb 14
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia