ഷാഹിദ കമാലിനോട് അപമര്യാദയായി പെരുമാറിയ സംഭവം; ഓട്ടോ ഡ്രൈവര്‍ മാപ്പപേക്ഷയുമായി വനിതാ കമ്മിഷനില്‍
Jan 23, 2020, 10:22 IST
മലപ്പുറം: (www.kvartha.com 23.01.2020) ഓട്ടോയില്‍ കറിയ വനിതാ കമ്മിഷനംഗം ഷാഹിദ കമാലിനോട് തട്ടിക്കയറിയ ഓട്ടോ ഡ്രൈവര്‍ അവസാനം മാപ്പപേക്ഷയുമായി വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ തന്നെയെത്തി. ബുധനാഴ്ച്ച ജില്ലാ പഞ്ചായത്ത് ഹാളില്‍ ഷാഹിദ കമാല്‍ അടക്കമുള്ള കമ്മിഷന്‍ അംഗങ്ങള്‍ നടത്തിയ സിറ്റിംഗിലാണ് ഓട്ടോഡ്രൈവര്‍ അസ്‌കറലി മാപ്പപേക്ഷ നല്‍കിയത്.
പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ വിഷയം വിശദമായി പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ഇത് മറ്റുള്ളവര്‍ക്ക് കൂടി പാഠമാകണമെന്നും കമ്മിഷന്‍ അംഗം ഇ എം രാധ പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ ആറരയോടെ രാജ്യറാണി എക്‌സ്പ്രസില്‍ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെത്തിയ വനിതാകമ്മിഷനംഗം ഷാഹിദ കമാല്‍ രണ്ട് കിലോമീറ്റര്‍ അപ്പുറമുള്ള റസ്റ്റ് ഹൗസിലേക്ക് പോവാന്‍ ഓട്ടോയില്‍ കയറിയപ്പോഴാണ് ചെറിയദൂരം പോവാന്‍ വിസമ്മതിച്ച് ഡ്രൈവര്‍ ഭീഷണിപ്പെടുത്തിയത്.
വ്യക്തിപരമായ വിഷയമായല്ല, സാമൂഹിക പ്രശ്‌നമായാണ് ഇതിനെ സമീപിച്ചതെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പെര്‍മിറ്റ് നല്‍കും മുമ്പ് ആവശ്യമായ ബോധവല്‍കരണം നല്‍കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് കത്ത് നല്‍കും. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനിലെ ഓട്ടോഡ്രൈവര്‍മാര്‍ക്ക് ആര്‍ ടി ഒയുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നല്‍കാനും നിര്‍ദ്ദേശിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Malappuram, Auto Driver, Apology, Auto Driver's Apology on Woman's Commission
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.