ദേവസ്വം ബോര്‍ഡുകളില്‍ നിന്ന് എല്‍.ഡി.എഫിനെ അകറ്റി നിര്‍ത്താന്‍ ഓര്‍ഡിനന്‍സ്
Sep 20, 2012, 19:34 IST
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളുടെ പൂര്‍ണ നിയന്ത്രണാധികാരം സര്‍ക്കാരില്‍ കൊണ്ടുവരുന്നതിന് യുഡി.എഫ് നീക്കം. ദേവസ്വം ബോര്‍ഡുകളില്‍ നിന്ന് എല്‍ഡിഎഫിനെ അകറ്റി നിര്‍ത്തുന്നതിനായി യുഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നു. നിലവിലുള്ള ദേവസ്വം നിയമപ്രകാരം തെരഞ്ഞെടുപ്പ് നടത്തിയാല്‍ സിപിഐ(എം) അംഗം ജയിക്കും എന്നുള്ളതിനാലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്. ഓര്‍ഡിനന്‍സ് അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭ അംഗീകരിക്കുമെന്നാണ് സൂചന.
തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ പൂ
നിയമസഭയിലെ ഹിന്ദു അംഗങ്ങള്‍ കൂടുതലുള്ളത് എല്‍ഡിഎഫ് പക്ഷത്താണ്. എല്‍ഡിഎഫില്‍ 46 ഹിന്ദു എംഎല്‍എമാര്‍ ആണുള്ളത്. യുഡിഎഫില്‍ 26 ഹിന്ദു എംഎല്‍എമാര്‍ മാത്രമേ ഉള്ളൂ. ഇതുപ്രകാരം സിപഐഎം സ്ഥാനാര്‍ത്ഥി ജനറല്‍ വിഭാഗത്തില്‍ അംഗമാകും. ഇതിന് തടയിടാനാണ് ഓര്‍ഡിനന്‍സ്. ഇതനുസരിച്ച് ദേവസ്വം ബോര്‍ഡിലെ ജനറല്‍ വിഭാഗം അംഗത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശം ദൈവത്തിലും ക്ഷേത്രാചാരങ്ങളിലും വിശ്വസിക്കുന്ന ഹിന്ദു എംഎല്‍എമാര്‍ക്ക് മാത്രമേ കഴിയൂ. വോട്ടവകാശത്തിന് ദൈവത്തില്‍ വിശ്വസിക്കുന്നതായി കാണിച്ച് സത്യവാങ്മൂലവും നല്‍കണം.
ഇടതുപക്ഷത്തുള്ള ഹിന്ദു എംഎല്‍എമാര്‍ ഇതിന് തയ്യാറാവില്ല എന്നതിനാല്‍ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ഓര്‍ഡിന്‍സ് പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. മുമ്പ് കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തും സമാന ഓര്‍ഡിനന്‍സ് പുറത്തിറക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ ഓര്‍ഡിനന്‍സ്.
Keywords: Kerala, Attempt, State Govt, UDF, LDF, Administration, Cabinet, Decision, Ordinance
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.