മുട്ടുകാട് നാണപ്പന്റെ സഹോദരന്റെ വീടിനുനേരെ ആക്രമണം

 


മുട്ടുകാട് നാണപ്പന്റെ സഹോദരന്റെ വീടിനുനേരെ ആക്രമണം
ഇടുക്കി: സിപിഎം നേതാവ് എം.എം മണിയുടെ വിവാദപ്രസംഗത്തില്‍ തല്ലിക്കൊന്നൂവെന്ന് പരാമര്‍ശിച്ച മുട്ടുകാട് നാണപ്പന്റെ സഹോദരന്റെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെയാണ് രാജാക്കാടിന് സമീപം മുട്ടുകാടുള്ള വീട്ടിലേക്ക് കല്ലേറുണ്ടായത്. വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ച ശേഷമായിരുന്നു കല്ലേറ്.
കല്ലേറില്‍ ജനാലകളുടയും കാറിന്റെയും ചില്ലുകള്‍ തകര്‍ന്നു.

 ആക്രമിസംഘത്തില്‍ എട്ടോളം പേരുണ്ടായിരുന്നെങ്കിലും ആരെയും തിരിച്ചറിഞ്ഞില്ലെന്ന് മുട്ടുകാട് നാണപ്പന്റെ സഹോദരന്‍ സുബാഷ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ദേവികുളം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു. 

സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളും വീട് സന്ദര്‍ശിച്ചു. മണിക്കെതിരായ കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം കോഴ വാങ്ങിയതായി സുബാഷ് ഒരാഴ്ച മുന്‍പ് ആരോപിച്ചിരുന്നു.

Keywords: Kerala, Muttukad Nanappan, House, Attack, Stone pelting, CPM, Congress, Allegation, Idukki, MM Mani.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia