Athachamayam | എല്ലാ മനുഷ്യരെയും ഒന്നുപോലെ കണ്ട സോഷ്യലിസ്റ്റായിരുന്നു മഹാബലി; കേരളത്തിന്റെ വലിയ ടാഗ് ലൈനാക്കി അത്തച്ചമയത്തെ മാറ്റണം; വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ആഘോഷമാക്കി മാറ്റുന്നതിന് സര്‍കാര്‍ മുന്‍കയ്യെടുക്കണമെന്നും നടന്‍ മമ്മൂട്ടി

 


തൃപ്പൂണിത്തുറ: (www.kvartha.com) എല്ലാ മനുഷ്യരെയും ഒന്നുപോലെ കണ്ട സോഷ്യലിസ്റ്റായിരുന്നു മഹാബലി എന്ന് നടന്‍ മമ്മൂട്ടി. കേരളത്തിന്റെ വലിയ ടാഗ് ലൈനാക്കി അത്തച്ചമയത്തെ മാറ്റണമെന്നും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ആഘോഷമാക്കി മാറ്റുന്നതിന് സര്‍കാര്‍ മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മനുഷ്യരെ ഒന്നിപ്പിക്കുന്ന ആഘോഷമായി ഓണം എന്നും നിലനില്‍ക്കട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഫ് ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു താരം.

മമ്മൂട്ടിയുടെ വാക്കുകള്‍:


എതു വിശ്വാസത്തിന്റെ പേരിലായാലും ഓണം നമുക്ക് ആഘോഷമാണ്. ഞാന്‍ അത്തം ആഘോഷ പരിപാടിയിലാണ് ആദ്യമായി പങ്കെടുക്കുന്നത്. ആഘോഷത്തില്‍ ആദ്യമായാണ് അതിഥിയായി എത്തുന്നത്. ചെമ്പിലുള്ള ആളാണ് ഞാന്‍. നിങ്ങളറിയുന്ന മമ്മൂട്ടിയാകുന്നതിനു മുന്‍പ് അത്തം ഘോഷയാത്രയില്‍ വായ് നോക്കി നടന്നിട്ടുണ്ട്. അന്ന് ഘോഷയാത്ര കാണുമ്പോള്‍ പുതുമയുണ്ട്. ഇന്നും എനിക്ക് പുതുമയും അത്ഭുതവും മാറിയിട്ടില്ല.

എതു സങ്കല്‍പ്പത്തിന്റെയോ, എതു വിശ്വാസത്തിന്റെയോ പേരിലായാലും ഓണം നമുക്ക് ആഘോഷമാണ്. അത്തമെത്തി, ഇനി പൊന്നോണപ്പത്ത്... അത്തമെത്തിയാല്‍ പൂക്കള്‍ വിടരുന്നതു തൊടിയിലും പൂവിളിയുയരുന്നതു മലയാളിയുടെ മനസ്സിലുമാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ പൊന്നോണത്തിന് ഇനി പത്ത് ആഘോഷ നാളുകള്‍.

നമ്മുടെ സന്തോഷത്തിന്റെയും സൗഹാര്‍ദത്തിന്റെയും സ്‌നേഹത്തിന്റെയും ആഘോഷമാണ് അത്തച്ചമയം. അത്തച്ചമയ ഘോഷയാത്രയ്ക്ക് അപ്പുറം സാഹിത്യ സംഗീത സാംസ്‌കാരിക പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് വലിയ ആഘോഷമാക്കി മാറ്റണം. ലോകോത്തര കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടണം. അത്തച്ചമയം കേരളത്തിന്റെ വലിയ ടാഗ് ലൈന്‍ ആകും. ട്രേഡ്മാര്‍ക്ക് ആകും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ആഘോഷമാക്കി മാറ്റുന്നതിനായി സര്‍കാര്‍ മുന്‍കൈയെടുക്കണം.

ലോകം കണ്ട മനുഷ്യരെ എല്ലാവരെയും ഒന്നുപോലെ കണ്ട സോഷ്യലിസ്റ്റായിരുന്നു മഹാബലി. മനുഷ്യരെ എല്ലാവരെയും ഒന്നുപോലെ കണ്ട സങ്കല്‍പ ലോകത്ത് നിന്നതായി നമുക്ക് അറിയില്ല. നമുക്ക് മനസുകള്‍ കൊണ്ട് ഒന്നാകാം. മനുഷ്യരെ ഒന്നിപ്പിക്കുന്ന ആഘോഷമായി ഓണം എന്നും നിലനില്‍ക്കട്ടെ- എന്നും മമ്മൂട്ടി പറഞ്ഞു.

വര്‍ത്തമാനകാല സാഹചര്യത്തില്‍ അത്തച്ചമയത്തിന്റെ മതനിരപേക്ഷതയും മാതൃകയും പ്രസക്തമാണെന്ന്, അത്തച്ചമയം ഉദ് ഘാടനം ചെയ്യവെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. വര്‍ത്തമാനകാല സാഹചര്യത്തില്‍ അത്തച്ചമയത്തിന്റെ മതനിരപേക്ഷതയും മാതൃകയും പ്രസക്തമാണ്. തൃപ്പൂണിത്തുറ നല്‍കുന്ന മതസൗഹാര്‍ദത്തിന്റെ തെളിവെളിച്ചം വര്‍ഗീയതയുടെ അന്ധകാരം പടരുന്ന എല്ലാ ദിക്കിലേക്കും പടരേണ്ടതുണ്ട്. വംശവിദ്വേഷത്തിന്റെയും വര്‍ഗീയ കലാപത്തിന്റെയും കലൂഷിത അന്തരീക്ഷത്തില്‍ തൃപ്പൂണിത്തുറയില്‍ നിന്നുള്ള സ്‌നേഹ സന്ദേശം പ്രസക്തിയേറിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാഴ്ചകളുടെ ഉത്സവമായി വര്‍ണാഭമായ ഘോഷയാത്രയോടെ ഓണാഘോഷത്തിലേക്ക് നാടെങ്ങും കടന്നു. തൃപ്പൂണിത്തുറ ബോയ്സ് സ്‌കൂള്‍ മൈതാനത്തിലെ അത്തം നഗറില്‍ നിന്നു തുടങ്ങി നഗരം ചുറ്റിയാണ് ഘോഷയാത്ര. വ്യവസായ മന്ത്രി പി രാജീവ് പതാക ഉയര്‍ത്തി.

Athachamayam | എല്ലാ മനുഷ്യരെയും ഒന്നുപോലെ കണ്ട സോഷ്യലിസ്റ്റായിരുന്നു മഹാബലി; കേരളത്തിന്റെ വലിയ ടാഗ് ലൈനാക്കി അത്തച്ചമയത്തെ മാറ്റണം; വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ആഘോഷമാക്കി മാറ്റുന്നതിന് സര്‍കാര്‍ മുന്‍കയ്യെടുക്കണമെന്നും നടന്‍ മമ്മൂട്ടി

കോവിഡിനു ശേഷം തെളിഞ്ഞ അന്തരീക്ഷത്തില്‍ വന്‍ ജനവലിയാണ് ഘോഷയാത്രക്കായി എത്തിയത്. ഇതേത്തുടര്‍ന്ന് വന്‍ പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. മാവേലിമാര്‍, പുലികളി, തെയ്യം, നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങി അനവധി ദൃശ്യങ്ങളാണ് മേളത്തോടെ ഘോഷയാത്രയില്‍ അണിനിരന്നത്.

Keywords:  'Athachamayam' celebrations herald start of 10-day Onam festivities in Kerala, Kochi, News, Festival, Religion, Onam, Actor Mammootty, Athachamayam' Celebrations, Flag Off, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia