ആസ്റ്റർ മിംസ് സി ഇ ഒയുടെ ഫേസ്ബുക് അകൗണ്ട് ഹാക് ചെയ്‌തു സാമ്പത്തിക സഹായം ചോദിച്ച് സന്ദേശങ്ങൾ പ്രവഹിക്കുന്നു; വഞ്ചിതരാവരുതെന്ന് ആഹ്വാനം
Jun 3, 2021, 13:54 IST
കോഴിക്കോട്: (www.kvartha.com 03.06.2021) ആസ്റ്റര്‍ മിംസ് സി ഇ ഒ ഫര്‍ഹാന്‍ യാസീന്റെ ഫേസ്ബുക് പേജ് ഹാക് ചെയ്‌തു സാമ്പത്തിക സഹായം അഭ്യർഥിച്ച് നിരവധി പേർക്ക് സന്ദേശങ്ങൾ പ്രവഹിക്കുന്നു. വാട്‌സ് ആപ്, ഫേസ്ബുക്, മെസഞ്ചര്‍ എന്നീ സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് വ്യക്തികള്‍ക്ക് മെസേജുകൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. വിഷയം ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് പൊലീസ്-സൈബര്‍ സെല്‍ അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഫേസ്ബുക് അകൗണ്ട് ഹാക് ചെയ്യപ്പെട്ടതായി സംശയിക്കുന്നത്. അതേസമയം അധികൃതരുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഉച്ചയോടെ അകൗണ്ട് തിരിച്ചുപിടിക്കാൻ സാധിച്ചതായി ഫർഹാൻ യാസിൻ കെവാർത്തയോട് പറഞ്ഞു.
Keywords: Kozhikode, Kerala, News, Hospital, Doctor, Facebook, Hackers, Social Media, Police, Cyber Crime, Top-Headlines, Aster Mims CEO's Facebook account hacked and messages flowed asking for financial help.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.