Kannur Airport | ടൂറിസം സാധ്യത പരിഗണിച്ച് കണ്ണൂര്‍ വിമാനത്താവളത്തിന് പരിഗണന നല്‍കണമെന്ന് ആദ്യ യാത്രക്കാരുടെ കൂട്ടായ്മ

 


മട്ടന്നൂര്‍: (KVARTHA) ടൂറിസം കേന്ദ്രമെന്ന പരിഗണന നല്‍കി കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവിയും സാര്‍ക്, ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള അനുമതിയും നല്‍കണമെന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യയാത്രക്കാരുടെ കൂട്ടായ്മയായ ടീം ഹിസ്റ്റോറികല്‍ ഫ് ളൈറ്റ് ജേണി കൂട്ടായ്മ ആവശ്യപ്പെട്ടു. മെട്രോ നഗരം അല്ലാതിരുന്നിട്ടും ഗോവയിലെ മോപ വിമാനത്താവളത്തിന് നല്‍കിയ ഇളവുകള്‍ കണ്ണൂരിനും നല്‍കണമെന്നും ആവശ്യപ്പെട്ടു.

Kannur Airport | ടൂറിസം സാധ്യത പരിഗണിച്ച് കണ്ണൂര്‍ വിമാനത്താവളത്തിന് പരിഗണന നല്‍കണമെന്ന് ആദ്യ യാത്രക്കാരുടെ കൂട്ടായ്മ

കണ്ണൂര്‍ വിമാനത്താവളത്തിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് മോപ വിമാനത്താവളം സന്ദര്‍ശിച്ച ഹിസ്റ്റോറികല്‍ ഫ് ളൈറ്റ് ജേണി പ്രതിനിധിസംഘം വിമാനത്താവള അധികൃതരുമായും ഗോവയില്‍ ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികളുമായും ചര്‍ചകള്‍ നടത്തി. ഗോവ രാജ് ഭവന്‍ സന്ദര്‍ശിച്ച സംഘം കണ്ണൂര്‍ വിമാനത്താവള വികസനത്തിനു വേണ്ടി ഇടപെടണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയ്ക്കു നിവേദനം നല്‍കി.

അബ്ദുല്‍ ലത്വീഫ് കെ എസ് എ, റശീദ് കുഞ്ഞിപ്പാറാല്‍, ടിവി മധുകുമാര്‍, എ സദാനന്ദന്‍, മുഹമ്മദ് യൂനസ്, ആര്‍ വി ജയദേവന്‍, എസ് കെ ശംസീര്‍, കെ പി ഹാഫിസ് മൊയ്തു, പി എ മുഹമ്മദ് ഫൈസല്‍, കെ റാശിദ്, ടി സോജു, കെ നൗശാദ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ഭാരവാഹികള്‍: അബ്ദുല്‍ ലത്വീഫ് കെ എസ് എ (പ്രസി.), എസ് കെ ശംസീര്‍, കെ വി ബശീര്‍ (വൈസ് പ്രസിഡന്റുമാര്‍), ആര്‍ വി ജയദേവന്‍ (സെക്ര.), എന്‍ പി സി രംജിത്, മുഹമ്മദ് ഫൈസല്‍ (ജോയിന്റ് സെക്രടറിമാര്‍), കെ പി ഹാഫിസ് മൊയ്തു (ട്രഷ.), റശീദ് കുഞ്ഞിപ്പാറാല്‍, ബൈജു കുണ്ടത്തില്‍ (കോഓര്‍ഡിനേറ്റര്‍മാര്‍).

Keywords:  Association of first passengers Demands consider Kannur airport potential of tourism, Kannur, News, Kannur Airport, First Passengers, Governor, PS Sreedharan Pillai, Petition, Association, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia