Celebrity Donations | വയനാട് ദുരന്തത്തില്‍ ധനസഹായം നല്‍കി ആസിഫ് അലി; തുക മറച്ചുവച്ച് പോസ്റ്റ്; താരത്തിന് വീണ്ടും സമൂഹ മാധ്യമത്തിന്റെ കയ്യടി


വയനാട് ദുരന്തത്തിന്റെ വ്യാപ്തി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്.
വയനാടിന്റെ അതിജീവനത്തിനുവേണ്ടി സ്വയം സന്നദ്ധരായി ആളുകള്‍ മുന്നോട്ടുവരുന്നു
ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യേണ്ടിയിരുന്ന ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് ചിത്രം 'അഡിയോസ് അമീഗോ' മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു
കൊച്ചി: (KVARTHA) നടന്‍ ആസിഫ് അലിയുടെ (Asif Ali) പ്രവൃത്തി വീണ്ടും സമൂഹ മാധ്യമത്തിന്റെ (Social media) കയ്യടി നേടിയിരിക്കയാണ്. വയനാട് ഉരുള്‍പൊട്ടലിന്റെ (Wayanad Landslides) പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ (CM) ദുരിതാശ്വാസ നിധിയിലേക്ക് (Relief Fund) ധനസഹായവുമായി (Financial support) താരം എത്തിയിരുന്നു. ഇക്കാര്യം നടന്‍ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. എന്നാല്‍ എത്ര തുകയാണ് നല്‍കിയതെന്ന് ആസിഫ് വെളിപ്പെടുത്തിയിട്ടില്ല. നാടിനെ പുനര്‍ ജീവിക്കാന്‍ എല്ലാവരും ഒത്തൊരുമിക്കണം എന്നും സമൂഹ മാധ്യമത്തിലൂടെ താരം അഭ്യര്‍ഥിച്ചിരുന്നു.
നല്‍കിയ തുകയുടെ ഭാഗം മറച്ചുവച്ചാണ് ആസിഫ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആസിഫിന്റെ പ്രവൃത്തിയെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. വയനാട് ദുരന്തത്തിന്റെ വ്യാപ്തി ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. വയനാടിന്റെ അതിജീവനത്തിനുവേണ്ടി സ്വയം സന്നദ്ധരായി ആളുകള്‍ മുന്നോട്ടുവരുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്.
ഈ അവസരത്തില്‍ ചെറുതെന്നോ വലുതെന്നോ ഇല്ലാതെ തങ്ങളാല്‍ കഴിയുന്ന സഹായം ഓരോരുത്തരം ചെയ്യണമെന്നും താരം അഭ്യര്‍ഥിച്ചിരുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് രണ്ടിന് റിലീസ് ചെയ്യേണ്ടിയിരുന്ന ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് ചിത്രം 'അഡിയോസ് അമീഗോ' മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതിനു പിന്നാലെയാണ് വയനാടിന് താങ്ങും തണലുമായി ആസിഫ് എത്തുന്നത്. നിരവധി ആരാധകരാണ് ആസിഫിന്റെ ആ നല്ല മനസിന് കയ്യടിയുമായി എത്തുന്നത്.
ആസിഫിന് പുറമെ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ, പേളി മാണി, ശ്രീനിഷ് തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖര്‍ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തുക മന്ത്രി പി രാജീവ് ഏറ്റുവാങ്ങി. മമ്മൂട്ടി കെയര്‍ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്.
കാര്‍ത്തിയും സൂര്യയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം രൂപ നല്‍കി. നടന്മാരായ കമല്‍ഹാസന്‍, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നല്‍കി. ഫഹദ് ഫാസിലും നസ്രിയയും ചേര്‍ന്നും 25 ലക്ഷം നല്‍കുകയുണ്ടായി. പേളി മാണിയും ശ്രീനിഷും ചേര്‍ന്ന് അഞ്ച് ലക്ഷമാണ് നല്‍കിയത്.
ലുലു ഗ്രൂപ് ചെയര്‍മാന്‍ എംഎ യൂസുഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതവും വിഴിഞ്ഞം പോര്‍ട് അദാനി ഗ്രൂപ്, കെ എസ് എഫ് ഇ എന്നിവരും അഞ്ച് കോടി രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാന സിനിമാ റിലീസുകളും ആഘോഷങ്ങളും എല്ലാം മാറ്റി വച്ചു. സാധിക്കുന്ന സഹായങ്ങള്‍ ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ഥിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സംഭാവനകള്‍ നല്‍കി സെലിബ്രിറ്റികളെല്ലാം തന്നെ മുന്‍നിരയിലുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരവധി പേരാണ് സംഭാവനകള്‍ നല്‍കുന്നത്.