പള്ളുരുത്തിയില്‍ കഴിഞ്ഞ ദിവസം കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയ എഎസ്‌ഐ തിരിച്ചെത്തി
May 30, 2021, 13:17 IST
കൊച്ചി: (www.kvartha.com 30.05.2021) പള്ളുരുത്തിയില്‍ കഴിഞ്ഞ ദിവസം കാണാനില്ലെന്ന് കുടുംബം പരാതി നല്‍കിയ എ എസ് ഐ തിരിച്ചെത്തി. കൊച്ചി ഹാര്‍ബര്‍ സ്റ്റേഷനിലെ ഉത്തംകുമാറിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ പൊലീസിനെ സമീപിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് വീട്ടില്‍ മടങ്ങിയെത്തിയത്.
ജോലിയില്‍ വൈകിയെത്തിയതിന് മേല്‍ ഉദ്യോഗസ്ഥന്‍ കാരണംകാണിക്കല്‍ നോടിസ് നല്‍കിയിരുന്നു. ഇതിന് വിശദീകരണം നല്‍കാന്‍ പോയശേഷമാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ മുതലാണ് കാണാതായത്.
ഉത്തംകുമാര്‍ ഗുരുവായൂര്‍ പോയി തിരിച്ചുവന്നുവെന്നാണ് എ എസ് ഐ പറഞ്ഞതെന്ന് സിഐ അറിയിച്ചു. സ്ഥിരമായി താമസിച്ച് ഡ്യൂടിക്ക് വരുന്നതിനാലാണ് ഉത്തംകുമാറിന് മെമോ നല്‍കിയത് എന്നും സിഐ പറഞ്ഞു.
അതേസമയം, മാനസിക സമ്മര്‍ദങ്ങള്‍ മൂലമാണ് കൊച്ചിയില്‍ നിന്ന് ആരോടും പറയാതെ പോയതെന്നും ഉന്നത ഉദ്യോഗസ്ഥരോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടെന്നും ഉത്തംകുമാര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.