കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കവര്‍ച്ച: 20 ലക്ഷത്തോളം രൂപ മോഷണം പോയി

 


കൊടുങ്ങല്ലൂര്‍: (www.kvartha.com 07.04.2014)പ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ വന്‍ മോഷണം. കച്ചേരി കെട്ടിടത്തിലെ സ്‌ട്രോങ് റൂമിലാണ് മോഷണം നടന്നത്. ഇരുപത് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി ദേവസ്വം അധികൃതര്‍ പറയുന്നു. അതേസമയം  സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച കെട്ടിടത്തില്‍ മോഷ്ടാവ് കടന്നിട്ടില്ല.

പണം സൂക്ഷിച്ചിരുന്ന മുറിയുടെ ജനാലയുടെ അഴി അറുത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ നോട്ടുകെട്ടുകള്‍ മാത്രം തെരഞ്ഞെടുത്ത് കൊണ്ടുപോകുകയായിരുന്നു. നാണയങ്ങള്‍ കൊണ്ടുപോയിട്ടില്ല. ഭണ്ഡാരത്തിലെ പണം എണ്ണിത്തിട്ടപ്പെടുത്താനായി സൂക്ഷിച്ച രണ്ടു പെട്ടികള്‍ തകര്‍ത്താണു മോഷ്ടാവ് പണം എടുത്തത്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തിന് ഭക്തര്‍ സമര്‍പ്പിച്ച പണമാണ് മോഷണം പോയത്.

തിങ്കളാഴ്ച രാവിലെ  ക്ഷേത്രത്തിലെത്തിയ  ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്.  സംഭവമറിഞ്ഞ് നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടിയിട്ടുണ്ട്. ലക്ഷങ്ങള്‍ അടങ്ങിയ  പണം സൂക്ഷിച്ച സ്‌ട്രോംഗ് റൂമിന് യാതൊരു സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നില്ല.

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കവര്‍ച്ച: 20 ലക്ഷത്തോളം രൂപ മോഷണം പോയി

കെട്ടിടം ശോച്യാവസ്ഥയിലുമാണ്. മോഷണത്തിന് പിന്നില്‍ വന്‍
സംഘമുണ്ടെന്നാണ് കരുതുന്നത്. ഉന്നത പോലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. വിരലടയാള വിദഗ്ധരും  ഉടന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read: 
ജയില്‍ പരിസരത്ത് കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍

Keywords:  Around Rs 20 lakh stolen from Kodungallur Bhagavati Temple, Monday,Coin, Police, Investigates, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia