Appointed | ആരോമല്‍ ബി അനിലിന് പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പൂച്ചെടിവിള പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലില്‍ വാച്ച് മാന്‍ തസ്തികയില്‍ നിയമനം നല്‍കി സര്‍കാര്‍

 
Aromal B. Anil has been appointed as a watchman post at Poochetivila Post Matric Hostel under Scheduled Caste Development Department, Thiruvananthapuram, News, Aromal B. Anil, Appointed, Cabinet Meeting, Watchman post, Politics, Kerala News
Aromal B. Anil has been appointed as a watchman post at Poochetivila Post Matric Hostel under Scheduled Caste Development Department, Thiruvananthapuram, News, Aromal B. Anil, Appointed, Cabinet Meeting, Watchman post, Politics, Kerala News

Photo Credit: Facebook / Pinarayi Vijayan

കോട്ടയം പൂവരണി സ്വദേശി സോബിച്ചന്‍ അബ്രഹാമിന് വീട് നിര്‍മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ആറു ലക്ഷം രൂപ അനുവദിച്ചു
 

തിരുവനന്തപുരം: (KVARTHA) ചെങ്കല്‍ സ്വദേശി ആരോമല്‍ ബി അനിലിന് (Aromal B Anil) ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന് (Scheduled Caste Development Department) കീഴിലുള്ള പൂച്ചെടിവിള പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലില്‍ വാച്ച് മാന്‍ (Watchman) തസ്തികയില്‍ (Post) നിയമനം (Appointment) നല്‍കാന്‍ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് (Cabinet Meeting) ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 

അതിക്രമത്തിന് ഇരയായി മരണപ്പെടുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നല്‍കുന്ന പദ്ധതി പ്രകാരമാണ് നിയമനം നിയമനം. ആരോമലിന്റെ പിതാവ് അനില്‍കുമാര്‍ 2016 ഡിസംബര്‍ 18ന് ഒരു കൂട്ടം ആളുകളുടെ ആക്രമണത്തില്‍ മരിച്ചിരുന്നു.

ജില്ലാതല സാങ്കേതിക സമിതി

ഇടുക്കി, വയനാട് വികസന പാക്കേജുകള്‍ക്ക് കീഴിലുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനായി സാങ്കേതികാനുമതി നല്‍കുന്നതിനും, ടെണ്ടര്‍ സ്വീകരിക്കുന്നതിനും, പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുന്നതിനും, പാക്കേജുകള്‍ക്ക് കീഴിലുള്ള പ്രവൃത്തികള്‍ക്ക് ടെന്‍ഡര്‍ എക്‌സസ് അനുവദിക്കുന്നതിനുമായി ജില്ലാതല സാങ്കേതിക സമിതി രൂപീകരിക്കും.

ധനസഹായം

ഉരുള്‍പൊട്ടലിലും പേമാരിയിലും വീട് നിര്‍മ്മാണത്തിന് സംഭരിച്ച നിര്‍മ്മാണ സാമഗ്രികള്‍ നഷ്ടപ്പെട്ട് പോയതിനും സ്ഥലം വാസയോഗ്യമല്ലാതായതിനും പരിഹാരമായി അനുയോജ്യമായ സ്ഥലം വാങ്ങുന്നതിന് കോട്ടയം പൂവരണി സ്വദേശി സോബിച്ചന്‍ അബ്രഹാമിന് 6 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ചു. ഭൂമി ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശത്ത് ഉള്‍പ്പെട്ടിട്ടുള്ളതിനാലും പ്രസ്തുത സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടുള്ളതിനാലും പ്രത്യേക കേസായി പരിഗണിച്ചാണ് ധനസഹായം. 

തുടര്‍ച്ചാനുമതി

ഇടുക്കി ജില്ലയിലെ ഇടുക്കി, രാജകുമാരി, മുരിക്കാശ്ശേരി, നെടുങ്കണ്ടം, കരിമണ്ണൂര്‍, കട്ടപ്പന എന്നീ 6 പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെയും, തൃശ്ശൂര്‍ ജില്ലയിലെ തൃശൂര്‍ യൂണിറ്റ് നമ്പര്‍ വണ്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലെയും 203 താല്ക്കാലിക തസ്തികകള്‍ക്ക്, മുരിക്കാശേരി, കട്ടപ്പന, രാജകുമാരി എന്നിവിടങ്ങളിലെ ഭൂമി പതിവ് ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് വ്യവസ്ഥയ്ക്ക് വിധേയമായി 01-04-2024 മുതല്‍ 31-03-2025 വരെ തുടര്‍ച്ചാനുമതി നല്‍കാനും തീരുമാനമായി.


കൊല്ലം ചിതറ സ്വദേശി ബി എ അഖിലയ്ക്ക് എല്‍ ഡി ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കും

കൊല്ലം ചിതറ സ്വദേശി ബി എ അഖിലയ്ക്ക് തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഒഫീസിന് കീഴില്‍ എല്‍ ഡി ക്ലര്‍ക്ക് തസ്തികയില്‍ നിയമനം നല്‍കും. അതിക്രമത്തിന് ഇരയായി മരണപ്പെടുന്ന പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി നല്‍കുന്ന പദ്ധതി പ്രകാരമാണിത്. അഖിലയുടെ പിതാവ് അശോക് കുമാര്‍ 2017 ഏപ്രില്‍ 23ന് ആക്രമണത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia