വിഴിഞ്ഞം പദ്ധതി അദാനിക്കു കൊടുത്തത് ആറന്മുളക്കു പകരം; റിലയന്‍സില്‍ നിന്ന് അദാനി ഓഹരി വാങ്ങി
Aug 6, 2015, 12:55 IST
തിരുവനന്തപുരം: (www.kvartha.com 06.08.2015) വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനം തുടങ്ങി ആറു മാസത്തിനുള്ളില്‍ വിവാദമായ ആറന്മുള വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും തുടങ്ങാന്‍ സാഹചര്യമുണ്ടാക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന് ഗൗതം അദാനിയുടെ ഉറപ്പ്.
ഇതേത്തുടര്‍ന്നാണ് വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ വിമര്‍ശനങ്ങള്‍ വകവയ്ക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ശക്തമായ നിലപാടെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും കേന്ദ്രസര്‍ക്കാരുമായുമുള്ള അടുപ്പം ഉപയോഗിച്ച് ആറന്മുളയുടെ കാര്യത്തില്‍ സഹായിക്കണം എന്നതായിരുന്നു ഉമ്മന്‍ ചാണ്ടി അദാനിക്കു മുന്നില്‍വച്ച പ്രധാന ഉപാധി.
ഡെല്‍ഹിയിലെയും തിരുവനന്തപുരത്തെയും വിവാദ ചര്‍ച്ചകളിലും അതുതന്നെയായിരുന്നു മുഖ്യവിഷയം. തമിഴ്‌നാട്ടിലെ കുളച്ചല്‍ തുറമുഖം നിര്‍മിക്കാന്‍ അവിടുത്തെ സര്‍ക്കാര്‍ അദാനിയെ ക്ഷണിച്ചെങ്കിലും വിഴിഞ്ഞത്തെ ആഴക്കടല്‍ തുറമുഖത്തിന്റെ വിപുല സാധ്യതകള്‍ മനസ്സിലാക്കിയ അദാനി മുഖ്യമന്ത്രിയുടെ ഉപാധി അംഗീകരിച്ചു.
അതിന്റെ ഭാഗമായി ആറന്മുള വിമാനത്താവള കമ്പനിയായ കെജിഎസ് ഗ്രൂപ്പിന്റെ 12 ശതമാനം ഓഹരി റിലയന്‍സില്‍ നിന്ന് അദാനി വാങ്ങുകയും ചെയ്തു. ഇതോടെ വിമാനത്താവളം വരേണ്ടത് അദാനിയുടെ കൂടി ആവശ്യമായി മാറിയിരിക്കുകയാണ്. പരിസ്ഥിതി ആഘാത പഠനത്തിനു കേന്ദ്ര സര്‍ക്കാര്‍ എടുത്തിരിക്കുന്ന പുതിയ തീരുമാനം ഈ നീക്കങ്ങളുടെ തുടര്‍ച്ചയാണ്.
ആറന്മുള വിമാനത്താവളത്തെ അതിശക്തമായി എതിര്‍ത്തിരുന്ന കേരളത്തിലെ ആര്‍എസ്എസ് നേതൃത്വം ഇപ്പോള്‍ നിശ്ശബ്ദമായിരിക്കുന്നതും കേന്ദ്ര നേതൃത്വത്തില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണെന്നാണു വിവരം. ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതി അധ്യക്ഷനും ഹിന്ദു ഐക്യവേദി നേതാവുമായ കുമ്മനം രാജശേഖരന്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. യാതൊരു കാരണവശാലും ആറന്മുള വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ അനുവദിക്കില്ലെന്നാണ് അവര്‍ പ്രഖ്യാപിച്ചിരുന്നത്.
അതേസമയം, എതിര്‍ത്തവരെ അനുനയിപ്പിക്കാന്‍ വിമാനത്താവളത്തിന്റെ നിര്‍ദ്ദിഷ്ട പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കും. ക്ഷേത്രത്തിന്റെ കൊടി മരം നില്‍ക്കുന്നതിനു മുകളില്‍ക്കൂടി വിമാനം ഉയരുന്നതും താഴുന്നതും ഒഴിവാക്കുന്നതാണ് ഇതില്‍ പ്രധാനം. വിശ്വാസികളുടെ എതിര്‍പ്പ് ഒഴിവാക്കാന്‍ ഇത്തരം നടപടികളേക്കുറിച്ച് ആര്‍എസ്എസ് തന്നെ വിശദീകരിച്ചേക്കും. അദാനിക്ക് വിഴിഞ്ഞം പദ്ധതി കൊടുക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് എതിര്‍പ്പുണ്ടെന്നും അതാണ് കരാര്‍ ഒപ്പിടുന്നത് വൈകാന്‍ കാരണമെന്നുമാണ് പ്രചരിച്ചത്. എന്നാല്‍ ആറന്മുളയുടെ കാര്യത്തില്‍ ധാരണയിലെത്താനുള്ള കാലതാമസമായിരുന്നു യഥാര്‍ത്ഥ പ്രശ്‌നം എന്നാണു വ്യക്തമാകുന്നത്.
Keywords: Aranmula airport will start with support of Adani, Thiruvananthapuram, Chief Minister, Oommen Chandy, Prime Minister, Narendra Modi, Controversy, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.