ആറന്മുള വിമാനത്താവളം: നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടിയെന്ന് മന്ത്രി
Feb 14, 2013, 11:50 IST
തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിന് എല്ലാ അനുമതികളും നല്‍കിയത് വി.എസ്. സര്‍ക്കാരെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്. പ്രദേശത്തിന്റെ വികസനം കണക്കിലെടുത്തുമാത്രമാണ് യു.ഡി.എഫ് പദ്ധതിയുമായി മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പ്രതിപക്ഷത്തെ മുല്ലക്കര രത്നാകരന് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
വിമാനത്താവള കമ്പനിക്ക് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ നിയമവിരുദ്ധമായി ഒത്താശ ചെയ്തുവെന്നും നിയമസഭയുടെ പരിസ്ഥിതി സമിതി 18 നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടും സര്‍ക്കാര്‍ വിമാനത്താവള കമ്പനിയില്‍ ഓഹരിയെടുത്തത് ദുരൂഹമാണെന്നുമായിരുന്നു പ്രതിപക്ഷ ആരോപണം.
വിമാനത്താവള കമ്പനിയില്‍ മൂന്ന് ശതമാനം ഓഹരിയെടുക്കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അത് 10 ശതമാനം ആക്കാന്‍ മാത്രമാണ് യു.ഡി.എഫ്. തീരുമാനിച്ചതെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ മറുപടിയത്തെുടര്ന്ന് സ്പീക്കര്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.

SUMMARY: Permission of the forthcoming Aranmula airport given by former LDF government, revenue minister Adoor Prakash said in state assembly.
Keywords: Adoor Prakash, Kerala, UDF, LDF, Airport, Central Government, Kerala, Aranmula, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.