കേന്ദ്ര സര്‍വകലാശാലയില്‍ നോട്ടിഫിക്കേഷനും ഇന്റര്‍വ്യൂവും നടത്താതെ നിയമനം; തെളിവുകള്‍ പുറത്ത്

 


കോഴിക്കോട്: കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയില്‍ നോട്ടിഫിക്കേഷനും ഇന്റര്‍വ്യൂവും ഇല്ലാതെ  നിയമനം നടത്തുന്നു എന്നതിന്റെ തെളിവുകള്‍ പുറത്തായി.  മതിയായ യോഗ്യതകളോ ഇന്റര്‍വ്യൂവോ നടത്താതെയാണ് കേന്ദ്ര സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതെന്നുള്ള  ആരോപണം ഉയര്‍ന്നിരുന്നു. അതിനുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

കേന്ദ്ര സര്‍വകലാശാലയിലെ ഡെപ്യൂട്ടി രജിസ്ട്രാറുടെ ഭാര്യയെ സര്‍വകലാശാലയില്‍ യു.ഡി. ക്ലര്‍ക്ക് ആയി നിയമിച്ചത് ഇത്തരത്തില്‍ ഇന്റര്‍വ്യൂ ചെയ്യാതെയാണ്. മാത്രമല്ല സര്‍വകലാശാലയിലെ  ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനത്തിലും യോഗ്യരായവരെ സര്‍വകലാശാല തഴഞ്ഞതായും തെളിഞ്ഞു.

സര്‍വകലാശാലയിലെ ഒരു എക്‌സിക്യുട്ടീവ് കൗണ്‍സിലിന്റെ തീരുമാന പ്രകാരമാണ് ഇവരുടെ നിയമനം. അരുണാചല്‍ പ്രദേശിലെ രാജീവ് ഗാന്ധി സര്‍വകലാശാലയില്‍ നിന്നും ഡപ്യൂട്ടേഷനിലാണ് വിബ്ജിയോര്‍  കേന്ദ്ര സര്‍വകലാശാലയില്‍ എത്തിയത്. എന്നാല്‍ ഡപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാതിരുന്ന വിബ്ജിയോറിനെ അരുണാചല്‍ പ്രദേശിലെ രാജീവ് ഗാന്ധി സര്‍വകലാശാല പിരിച്ചു വിട്ടിരുന്നു.

ഇതേ തുടര്‍ന്ന് സര്‍വകലാശാലകള്‍ പാലിക്കേണ്ടിയിരുന്ന പതിവ് നിയമന ചട്ടങ്ങള്‍ പാലിക്കാതെയാണ് വിബ്ജിയോറിനെ കാസര്‍കോട്ടുള്ള കേന്ദ്ര സര്‍വകലാശാലയില്‍ സ്ഥിരം നിയമനം നല്‍കിയത്. എന്നാല്‍ വിബ്ജിയോറിനെ സര്‍വകലാശാലയില്‍ സ്ഥിരപ്പെടുത്താന്‍ മനുഷ്യത്വപരമായ കാരണങ്ങളാണ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചൂണ്ടിക്കാണിക്കുന്നത്.

മാത്രമല്ല സര്‍വകലാശാല ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ നടത്തിയിട്ടുള്ള നിയമനങ്ങളും ഇത്തരത്തില്‍ ഇന്റര്‍വ്യൂവോ മതിയായ യോഗ്യതയോ ഇല്ലാതെ നടത്തിയതാണെന്നാണ് ആരോപിക്കുന്നത്.  സ്‌ക്രൂട്ടിനി
കേന്ദ്ര സര്‍വകലാശാലയില്‍ നോട്ടിഫിക്കേഷനും ഇന്റര്‍വ്യൂവും നടത്താതെ നിയമനം; തെളിവുകള്‍ പുറത്ത്
കമ്മിറ്റി യോഗ്യതയുള്ളവരായി കണ്ടെത്തിയിട്ടുള്ള ആളുകളെയൊന്നും  സര്‍വകലാശാല  ഇന്റര്‍വ്യൂവിനു ക്ഷണിച്ചിരുന്നില്ല.

 മാത്രമല്ല ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് മുകളിലുള്ള തസ്തികയില്‍ എംപ്ലോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിച്ചിരുന്ന ആളേയും ഇന്റര്‍വ്യൂവിനു ക്ഷണിച്ചിരുന്നില്ല. ഇയാള്‍ക്കും മതിയായ യോഗ്യതയില്ലെന്നാണ് ആരോപണം.

Also Read:
മുത്തലിബ് വധം: കാലിയാ റഫീഖിന് ഒത്താശചെയ്തുകൊടുത്തയാള്‍ മുംബൈയില്‍ പിടിയില്‍

Keywords:  Centrel University, Kozhikode, Kasaragod, Accused, Government-employees, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia