Aonyx cinerea attack | ചാലിയാറില്‍ നീര്‍നായ ആക്രമണം: 2 പേര്‍ക്ക് പരിക്ക്

 


മലപ്പുറം: (www.kvartha.com) ചാലിയാറില്‍ നീര്‍നായയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൂളിമാട് പാലത്തിന് സമീപം കുളിക്കാനിറങ്ങിയ അങ്ങാടിയില്‍ ഉണ്ണിമോയിന്‍ എന്നയാള്‍ക്കും ഒരു വിദ്യാര്‍ഥിനിക്കുമാണ് പരിക്കേറ്റത്. മപ്രം ബുകാരിയ ഇന്റഗ്രേറ്റഡ് ഖുര്‍ ആന്‍ കോളജിന് സമീപമുള്ള കടവിലാണ് സംഭവം.
  
Aonyx cinerea attack | ചാലിയാറില്‍ നീര്‍നായ ആക്രമണം: 2 പേര്‍ക്ക് പരിക്ക്

    ഒരാഴ്ച മുമ്പും എളമരം കടവ് മാവൂര്‍ ഭാഗത്ത് നീര്‍നായയുടെ ആക്രമണം ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വാക്സിന്‍ നല്‍കി.

നീര്‍നായകളുടെ ശല്യം കൂടിവരുന്നതിനെ തുടര്‍ന്ന് ചാലിയാറിന്റെ ഇരു കരയിലുമുള്ള ആളുകള്‍ക്ക് പുഴയില്‍ ഇറങ്ങാന്‍ ഭയമാണ്. ഒരു വര്‍ഷം മുമ്പ് കുളിമാട് പാലത്തിനടുത്ത കടവില്‍ നീര്‍നായ ആക്രമണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. 

Keywords:  Aonyx cinerea attack in Chaliyar: Two injured. News, Kerala, Top-Headlines, Attack, Injured, Malappuram, College, Medical College, hospital, Chaliyar, River.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia