അച്ഛന്റെയും അമ്മയുടെയും കൈയില്‍ തൂങ്ങി കടല്‍ത്തീരത്തുകൂടി മുണ്ടും ഷര്‍ടും ധരിച്ച് നടന്നുനീങ്ങുന്ന കുഞ്ഞ് എയ്ഡന്‍; അനുപമയുടേയും അജിത്തിന്റേയും ഫോടോ ഷൂട് വൈറല്‍
Jan 7, 2022, 18:34 IST
തിരുവനന്തപുരം: (www.kvartha.com 07.01.2022) അച്ഛന്റെയും അമ്മയുടെയും കൈയില്‍ തൂങ്ങി കടല്‍ത്തീരത്തുകൂടി മുണ്ടും ഷര്‍ടും ധരിച്ച് നടന്നുനീങ്ങുന്ന കുഞ്ഞ് എയ്ഡന്‍. അനുപമയുടേയും അജിത്തിന്റേയും കുഞ്ഞിനൊപ്പമുള്ള ഫോടോ ഷൂട് വൈറലാകുന്നു.
നൊന്തുപെറ്റ കുഞ്ഞിനെ അമ്മയറിയാതെ ദത്ത് നല്‍കിയെന്ന കേസില്‍ ഏറെനാള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അനുപമയ്ക്ക് തന്റെ കുഞ്ഞിനെ തിരികെ ലഭിച്ചത്. ഇതിനുപിന്നാലെ പരാതിക്കാരായ അനുപമയും അജിത്തും കഴിഞ്ഞ ആഴ്ച നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പ്രസവിച്ച് മൂന്നാം ദിവസമാണ് അനുപമയ്ക്ക് കുഞ്ഞിനെ നഷ്ടമാകുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം കുഞ്ഞിനൊപ്പമുള്ള ജീവിതം ആഘോഷമാക്കുകയാണ് മാതാപിതാക്കളായ അനുപമയും അജിത്തും. കുഞ്ഞിനൊപ്പമുള്ള ഇരുവരുടെയും പുതിയ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
കടല്‍ത്തീരത്ത് നിന്നുള്ള ഫോടോഷൂട് ചിത്രങ്ങളാണിവ. കുഞ്ഞിനെ തിരികെ കിട്ടിയ ശേഷമുള്ള ഇരുവരുടെയും സന്തോഷമാണ് ഫോടോകളില്‍ നിറയുന്നത്. കുഞ്ഞിന് വേണ്ടിയുള്ള അനുപമയുടെ പോരാട്ടം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. രാഷ്ട്രീയ ഭേദമെന്യേ എല്ലാ പാര്ടിയില്പെട്ടവരും വിഷയത്തില്‍ ഇടപെടുകയും അനുപമയ്ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സിപിഎമിനെയും സര്‍കാരിനെയും ശിശുക്ഷേമ സമിതിയെയും പിടിച്ചുലച്ച വിവാദമായിരുന്നു ഇവരുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്കിയ വിഷയം.
നിയമപോരാട്ടത്തിനൊടുവില്‍ ഒന്നരമാസങ്ങള്‍ക്ക് മുമ്പാണ് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചത്. അനുപമയുടെ മാതാപിതാക്കള്‍ ശിശുക്ഷേമ സമിതിയില്‍ ഏല്പിച്ച കുഞ്ഞിനെ പിന്നീട് ആന്ധ്രയിലെ അധ്യാപക ദമ്പതികള്‍ക്ക് ദത്ത് നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ താത്കാലിക ദത്ത് നിര്‍ത്തലാക്കിയാണ് ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ കോടതിവഴി അനുപമയ്ക്ക് കൈമാറിയത്.
Keywords: Anupama and Ajith's photo shoot with baby goes viral, Thiruvananthapuram, News, Child, Photo, Marriage, Politics, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.