മാണിയുടെ 30 കോടിക്കെതിരെ പ്രതിഷേധിക്കാന്‍ ബി.ജെ.പി. നഷ്ടം വരുത്തുന്നത് 4500 കോടി: ഹര്‍ത്താല്‍ വിരുദ്ധ മുന്നണി
Jan 25, 2015, 10:33 IST
കണ്ണൂര്‍: (www.kvartha.com 25.01.2015) അഴിമതിയുടെ പേരില്‍ ബി.ജെ.പി. ബന്ധിയാക്കേണ്ടത് ധനമന്ത്രി കെ.എം മാണിയെ ആണെന്നും, സംസ്ഥാനത്തെ ജനങ്ങളെ അല്ലെന്നും ഹര്‍ത്താല്‍ വിരുദ്ധ മുന്നണി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 30 കോടിയുടെ അഴിമതി നടത്തിയെന്ന ആരോപണത്തിനു വിധേയനായ മാണിയുടെ രാജി ആവശ്യപ്പെട്ടു ബി.ജെ.പി. ഹര്‍ത്താല്‍ നടത്തുന്നതിലൂടെ സംസ്ഥാനത്തിനു 4500 കോടി രൂപയാണ് നഷ്ടം വരുന്നത്.
ഹര്‍ത്താലിനു പകരം മാണിയെയാണ് ബി.ജെ.പി. ഉപരോധിക്കുന്നതെങ്കില്‍ ജനങ്ങള്‍ക്കു അക്കാര്യം ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നു. ഹര്‍ത്താല്‍ ബി.ജെ.പി.യുടെ രാഷ്ട്രീയ മുതലെടുപ്പാണെന്നും മുന്നണി യോഗം ആരോപിച്ചു. ജനുവരി 27നു നടത്താനിരിക്കുന്ന ഹര്‍ത്താല്‍ ബി.ജെ.പി. പിന്‍വലിക്കുകയും മാണി രാജിവെക്കും വരെ ഉപരോധം നടത്തുകയും വേണം.
ഈ ആവശ്യമുന്നയിച്ചു ബി.ജെ.പി ആസ്ഥാനത്തേക്കു എസ്.എം.എസ്. സന്ദേശവും ഫാക്‌സും അയക്കും. സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി.ആര്‍. നാഥ് അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് പെരുമന, സുലോചനാ രാമകൃഷ്ണന്‍, കെ. ചന്ദ്ര ബാബു എന്നിവര്‍ പ്രസംഗിച്ചു.

Keywords : Kannur, Harthal, Kerala, Minister, K.M.Mani, Corruption, BJP, Bar.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.