ആഭ്യന്തരമന്ത്രിയുടെ ചടങ്ങിന് വനിതാ പോലീസ് സെറ്റുസാരി ഉടുക്കണമെന്ന് ഉത്തരവ്
Sep 10, 2012, 18:46 IST
ഇടുക്കി: വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പച്ചസാരി ധരിച്ച് വരണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് വിവാദ ഉത്തരവ് നല്‍കിയതിന്റെ ചൂടാറും മുമ്പെ മറ്റൊരു വിവാദംകൂടി കൊഴുക്കുന്നു. തിങ്കളാഴ്ച ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പങ്കെടുക്കുന്ന ഇടുക്കിയിലെ സെന്‍ട്രല്‍ പോലീസ് കാന്റീന്റെ ഉല്‍ഘാടനം മോടിയാക്കാന്‍ വനിതാ പോലീസുകാരോട് സെറ്റുസാരി ഉടുത്തുവരാന്‍ ജില്ലാ പോലീസ് മേധാവിവിയാണ് ഫോണിലൂടെ ഉത്തരവ് നല്‍കിയത്.
തിങ്കളാഴ്ച ഡൂട്ടിയിലുള്ള രാജാക്കാട്, അടിമാലി, മുന്നാര്‍ ഡിവിഷനുകളിലെ പത്ത് വനിതാ പോലീസുകാര്‍ ഒഴികെ മറ്റുളളവരെല്ലാം സെറ്റുസാരി ധരിക്കണമെന്നാണ് നിര്‍ദേശം. പുറത്തറിയാതിരിക്കാന്‍ വയര്‍ലസ് ഒഴിവാക്കി ഫോണിലൂടെയായിരുന്നു സ്റ്റേഷനുകളില്‍ സന്ദേശം എത്തിച്ചത്.
രാവിലെ ഒന്പതിനു മുമ്പായി ചെറുതോണിയില്‍ എത്തണമെന്നും ഉത്തരവ് കൃത്യമായി പാലിക്കണമെന്നുമായിരുന്നു നിര്‍ദേശം. സെല്ലിലെ ഉദ്യോഗസ്ഥനാണ് സ്റ്റേഷനുകളില്‍ വിളിച്ച് ഫോണ്‍-ഇന്‍ ഉത്തരവ് എത്തിച്ചത്. വനിതാ പോലീസുകാര്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ച് തങ്ങളുടെ എതിര്‍പ് അറിയിച്ചിരുന്നു. വനിതാ പോലീസുകാരില്‍ ഭൂരിപക്ഷം പേര്‍ക്കും സെറ്റുസാരി ഉത്തരവില്‍ ശക്തമായ എതിര്‍പ്പുണ്ട്.
ഇടുക്കി എ.ആര്. ക്യാമ്പ് വളപ്പില്‍ രാവിലെയായിരുന്നു ചടങ്ങ്. പുതുതായി തുടങ്ങുന്ന സെന്‍ട്രല്‍ ഓഫീസില്‍ നിന്ന് പോലീസുകാര്‍ക്ക് മുഴുവന്‍ സാമഗ്രികളും ലഭ്യമാണ്. ഗൃഹോപകരണങ്ങളും പലചരക്കു സാധനങ്ങളുമാണ് ഇപ്പോള്‍ എത്തിയിട്ടുള്ളത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇവ വാങ്ങാം.
തവണ വ്യവസ്ഥയില്‍ ഒരു വഷത്തേക്ക് 75,000 രൂപയുടെ ഗൃഹോപകരണങ്ങളും ഒരു മാസത്തേക്ക് 5,000 രൂപയുടെ പലചരക്ക് ഉല്പന്നങ്ങളും വാങ്ങാം.
Keywords: Idukki, Police, Minister, Thiruvanchoor Radhakrishnan, Kerala, Order, Set Saree
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.