നടന്‍ അ­നൂ­പ് ച­ന്ദ്ര­നെ പോ­ലീ­സ് വേ­ഷ­ത്തി­ലെത്തിയ സം­ഘം മര്‍­ദി­ച്ച­താ­യി പ­രാതി

 


നടന്‍ അ­നൂ­പ് ച­ന്ദ്ര­നെ പോ­ലീ­സ് വേ­ഷ­ത്തി­ലെത്തിയ സം­ഘം മര്‍­ദി­ച്ച­താ­യി പ­രാതി
കാ­യം­കുളം:  ദേശീ­യ പാ­ത­യില്‍ ത­ട­ഞ്ഞു­നിര്‍­ത്തി പോ­ലീ­സ് വേ­ഷ­ത്തി­ലെത്തി­യ ഒ­രു സം­ഘം ന­ടന്‍ അ­നൂ­പ് ച­ന്ദ്ര­നെ മ­ര്‍­ദി­ച്ച­താ­യി പ­രാതി. അ­ക്ര­മി­കള്‍­ക്കെ­തി­രെ പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യെ­ങ്കിലും ന­ട­പ­ട­യി­യെ­ടു­ക്കാന്‍ ബ­ന്ധ­പ്പെ­ട്ട­വര്‍ ത­യ്യാ­റാ­കു­ന്നി­ല്ലെന്നും അ­നൂ­പ് ആ­രോപി­ക്കുന്നു. ഈ സം­ഭ­വ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട് അ­നൂ­പ് ച­ന്ദ്രന്‍ ആ­ഭ്യ­ന്ത­ര­മ­ന്ത്രി ­തി­രു­വ­ഞ്ചൂര്‍ രാ­ധാ­കൃ­ഷ്ണ­നെ സ­മീ­പി­ച്ച­തായും റിപോര്‍­ട്ടുണ്ട്. സു­ഹൃ­ത്തു­ക്കള്‍­ക്കൊ­പ്പം ചേര്‍­ത്ത­ല­യില്‍ നി­ന്ന് തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്ക് ഷൂ­ട്ടിം­ഗി­നാ­യി പോ­വു­ക­യാ­യി­രു­ന്നു അ­നൂപ്.

കാ­യം­കു­ള­ത്തി­ന­ടു­ത്ത് കൊ­റ്റം­കു­ള­ങ്ങ­ര­യില്‍ വ­ണ്ടി­നിര്‍­ത്തി ഇ­റങ്ങി­യ ഉ­ട­നെ­യാ­ണ് കാ­ക്കി വേ­ഷ­ത്തി­ലെത്തി­യ ഏ­താനും പേര്‍ അ­നൂ­പി­നെ പി­ടി­കൂ­ടി­യത്. റോ­ഡ­രി­കി­ലെ ഹോ­ട്ട­ലി­നു സ­മീ­പ­ത്തു­വെ­ച്ചാ­യി­രു­ന്നു സം­ഭവം. ഭക്ഷ­ണം ക­ഴിച്ചു­കൊ­ണ്ടി­രു­ന്ന ഒ­രാള്‍ കൈ­പോലും ക­ഴു­കാ­തെ അ­നൂ­പി­നെ ക­യ­റി­പ്പി­ടി­ക്കു­കയും കൂ­ടെ നി­ന്ന് ഫോ­ട്ടോ­യെ­ടു­ക്ക­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെ­ടു­കയും ചെ­യ്തു. ഇ­തി­ന് ത­യ്യാ­റാ­വാ­ത്ത­തി­നെ തു­ടര്‍­ന്ന് ചീ­ത്ത­വി­ളി­യായി. പോ­ലീ­സില്‍ പ­രാ­തി­പ്പെ­ടു­മെ­ന്ന് അ­നൂ­പ് പറ­ഞ്ഞ­തോ­ടെ ത­ങ്ങള്‍ പോ­ലീ­സു­കാ­രാ­ണെ­ന്ന് സം­ഘം വ്യ­ക്ത­മാ­ക്കു­ക­യാ­യി­രുന്നു. അ­നൂ­പ് ച­ന്ദ്രന്‍ മ­ദ്യ­പി­ച്ചി­രു­ന്നു­വെന്നും ആരും അ­ദ്ദേഹ­ത്തെ മര്‍ദി­ച്ചി­ട്ടി­ല്ലെ­ന്നു­മാ­ണ് പോ­ലീ­സ് ഭാ­ഷ്യം. ഇ­രു­കൂ­ട്ടരും അ­ങ്ങോ­ട്ടു­മി­ങ്ങോട്ടും ചീ­ത്ത­വി­ളിക്കു­ക മാ­ത്ര­മാ­ണു­ണ്ടാ­യ­തെന്നും പോ­ലീ­സ് പ­റ­യുന്നു. ആ­ഭ്യ­ന്ത­ര മ­ന്ത്രി­യില്‍ നിന്നും നീ­തി ല­ഭി­ക്കു­മെ­ന്ന പ്ര­തീ­ക്ഷ­യി­ലാ­ണ് അ­നൂ­പ് ച­ന്ദ്രന്‍.

Keywords:  Actor, Attack, Case, Police, Photo, Thiruvananthapuram, Hotel, Filim Shoot
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia