കുന്നംകുളം(തൃശ്ശൂര്‍): ചൂണ്ടലാത്ത ഹോട്ടലിന്റെ മുഖം കിഴക്കോട്ടാണോ പടിഞ്ഞാട്ടാണോ എന്നറിയില്ല. തൃശൂര്‍-കോഴിക്കോട് പാതയിലേക്കും, പാലക്കാട്-കുന്നംകുളം പാതയിലേക്കും ഒരുപോലെ മുഖമായി പെരുമ്പിലാവില്‍ സ്ഥിതി ചെയ്യുന്ന ചൂണ്ടലാത്ത് ഹോട്ടലിന്റെ സ്വത്വപ്രതിസന്ധി കവിതയ്ക്ക് പോലും വിഷയമായിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരനും നടനുമായ വി കെ ശ്രീരാമന്റെ 'കമ്പിപ്പാലം' എന്ന കവിതയില്‍ ചൂണ്ടലാത്ത് ഹോട്ടലിന്റെ മുഖത്തെ കുറിച്ച് പരാമര്‍ശമുണ്ട്. തനിക്കുള്ള സൗഹൃദങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഹോട്ടലിന്റെ നിര്മാണരീതിയെന്ന് ഉടമ പ്രേംരാജ് ചൂണ്ടലാത്ത് അഭിപ്രായപ്പെട്ടു.
പ്രശസ്തരും അപ്രശസ്തരുമായ ഒരുപാട് ആളുകളുമായി സൗഹൃദം പുലര്‍ത്തുന്ന പ്രേംരാജ്, തന്റെ മനസ്സിന്റെ വാതിലുകള്‍ തുറന്നിടുന്നത് പോലെ, കടയുടെ വാതിലുകളും തുറന്നിട്ടിരിക്കുകയാണ്. ഇരുവശത്ത് നിന്നും കയറിവരാനും ഇറങ്ങിപ്പോകാനും കഴിയുന്ന ഈ ഹോട്ടല്‍ കാല്‍നൂറ്റാണ്ടായി പെരുമ്പിലാവിന്റെ രുചിശീലത്തെ സ്വാധീനിച്ച് കൊണ്ടിരിക്കുന്നു. കലാസാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഒരു ഇടത്താവളം കൂടിയാണ് ഈ ഹോട്ടല്‍.
പ്രിയനന്ദനന്, വി കെ ശ്രീരാമന്, കൊളത്തോള്‍ രാഘവന്, എം ജി ശശി തുടങ്ങിയവരുടെ സര്‍ഗസംവാദത്തിന് ചൂണ്ടലാത്ത് ഹോട്ടല്‍ പലപ്പോഴും വേദിയാകാറുണ്ട്.
Keywords: Hotel, Kunnamkulam, Thrissur, Kozhikode, Palakkad, Writer, Actor, Friends, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.