പൊതുമാപ്പ്: മലയാളികളെ നാട്ടിലെത്തിക്കാൻ 25 ലക്ഷം രൂപ അനുവദിച്ചു

 


പൊതുമാപ്പ്: മലയാളികളെ നാട്ടിലെത്തിക്കാൻ 25 ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: യുഎഇയിൽ പൊതുമാപ്പ് കാലാവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളികളെ നാട്ടിലെത്തിക്കാൻ മന്ത്രിസഭ 25 ലക്ഷം രൂപയനുവദിച്ചു. യുഎഇയിലെ ഇന്ത്യൻ എംബസിക്കാണ് തുക അനുവദിക്കുക. മന്ത്രി കെസി ജോസഫാണ് ഇക്കാര്യം അറിയിച്ചത്.

ഡിസംബർ മൂന്നുമുതലാണ് യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഫെബ്രുവരി മൂന്നിന് പൊതുമാപ്പ് കാലാവധി അവസാനിക്കും. മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് നാട്ടിലെത്തുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഔട്ട് പാസ് ഫീസ് ഒഴിവാക്കാനും സൗജന്യമായി നാട്ടിലെത്തിക്കാനുമുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്.

ഇന്ത്യന്‍ സ്ഥാനപതി എം കെ ലോകേഷിന്റെ നേതൃത്വത്തിലുള്ള സംഘവുമായി നോര്‍ക്ക പ്രതിനിധികള്‍ ഇതിനുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഔട് പാസിനുവേണ്ട തുക ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫേര്‍ ഫണ്ടില്‍നിന്ന് കണ്ടെത്താനാണ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്

Keywords: Kerala, Gulf, UAE, Amnesty, Travel, Out pass, Free, Malayalees, Cabinet, Allows, Fund, Indian Embassy, UAE,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia