Allegation | കിലയില്‍ പിന്‍വാതില്‍ നിയമനം നടത്താന്‍ മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടതായി ആരോപണം

 


തിരുവനന്തപുരം: (KVARTHA) കേരള ഇന്‍സ്റ്റിറ്റിയൂട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റി(KILA) ല്‍ പിന്‍വാതില്‍ നിയമനം നേടിയവരെ ഒഴിവാക്കി പകരം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താനുള്ള ധനവകുപ്പിന്റെ നിര്‍ദേശം സര്‍കാര്‍ പാലിച്ചില്ലെന്ന് ആരോപണം. ഇവരുടെ നിയമനം സ്ഥിരപ്പെടുത്താന്‍ മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടതായുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ധനവകുപ്പ് നിരസിച്ചതായാണ് വിവരം. ആരോപണത്തോട് മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Allegation | കിലയില്‍ പിന്‍വാതില്‍ നിയമനം നടത്താന്‍ മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടതായി ആരോപണം

പബ്ലിസിറ്റി അസിസ്റ്റന്റ്, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, പ്യൂണ്‍ തസ്തികകളിലേക്കായി 10 പേരുടെ നിയമനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. നിയമനം ലഭിച്ചവരില്‍ ഭൂരിഭാഗവും മന്ത്രിയുമായി അടുത്തബന്ധമുള്ള പാര്‍ടി അനുഭാവികളാണെന്നാണ് ആരോപണം.

ഒന്നാം പിണറായി സര്‍കാരിന്റെ കാലത്ത് വി ശിവന്‍കുട്ടി കില ചെയര്‍മാനായിരുന്നപ്പോഴാണ് ഡി വൈ എഫ് ഐ നേതാവ് സൂര്യാ ഹേമന്‍ അടക്കമുള്ള പാര്‍ടി അനുയായികള്‍ക്ക് ജോലി ലഭിച്ചത്. ഇതിനെ ധനവകുപ്പ് എതിര്‍ത്തെങ്കിലും ഒഴിവാക്കിയില്ല. പകരം സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശയാണ് കില ഭരണസമിതി നല്‍കിയത്.

രണ്ടാം പിണറായി സര്‍കാരില്‍ മന്ത്രിയായി സ്ഥാനമേറ്റ വി ശിവന്‍കുട്ടിക്ക് മുന്നില്‍ ഈ ശുപാര്‍ശ എത്തി. തന്റെ കാലത്ത് നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്തണമെന്ന നിര്‍ദേശം വകുപ്പുമന്ത്രിയായ ശിവന്‍കുട്ടിയും ശരിവെച്ചെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

കരാറുകാരെ സ്ഥിരപ്പെടുത്തണമെന്ന കില ചെയര്‍മാന്റെ ആവശ്യം കഴിഞ്ഞ മാര്‍ചില്‍ ധനവകുപ്പ് നിരസിച്ചിരുന്നു. എംപ്ലോയ്മെന്റിനെ ഒഴിവാക്കിയുള്ള നിയമനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജീവനക്കാരെ ആവശ്യമുണ്ടെങ്കില്‍ എംപ്ലോയ്മെന്റിനെ സമീപിക്കണമെന്നുമായിരുന്നു ധനവകുപ്പിന്റെ നിര്‍ദേശം. കിലയിലെ ശമ്പളച്ചിലവ് 39 ലക്ഷത്തില്‍നിന്ന് 64 ലക്ഷമായി ഉയര്‍ന്നതിനെയും ധനവകുപ്പ് വിമര്‍ശിച്ചിരുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് അടക്കമുള്ളവര്‍ക്ക് ലഭിച്ച കരാര്‍ നിയമനങ്ങള്‍ വിവാദമായപ്പോള്‍ താത്കാലിക നിയമനങ്ങള്‍ക്ക് തന്റെ വകുപ്പിന് കീഴിലുള്ള എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിനെത്തന്നെ സമീപിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശിച്ചിരുന്നു. എതെങ്കിലും സ്ഥാപനങ്ങളില്‍ അനധികൃത നിയമനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാല്‍, കിലയിലെ നിയമനങ്ങള്‍ മന്ത്രി കണ്ടില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

Keywords:  Alleged that Minister V Sivankutty intervened to make the backdoor appointment in KILA, Thiruvananthapuram, News, Politics, Allegation, V Sivankutty, Controversy, Employment Exchange, Appointment, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia