കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനാവുന്നില്ല, വ്യാപാര സ്ഥാപനങ്ങള്‍ പലതും അടഞ്ഞു തുടങ്ങി; രാജ്യത്തെ സമസ്ത മേഖലകളും പ്രതിസന്ധിയില്‍

 


കൊച്ചി: (www.kvartha.com 18.11.2016) കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം രാജ്യത്തെ സമസ്ത മേഖലകളിലും രൂക്ഷമായ പ്രതിസന്ധിക്ക് കാരണമാകുന്നു. സാധുവായ നോട്ടുകളുടെ ലഭ്യതക്കുറവ് ജനങ്ങളെ തങ്ങളുടെ ജീവിത നിലവാരത്തെ താഴ്ത്താന്‍ നിര്‍ബന്ധിതരാക്കിയിരിക്കയാണ്. ഇതുകാരണം പല ആവശ്യങ്ങളും അവര്‍ മാറ്റി വെക്കുകയാണ്.

കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനാവുന്നില്ല. മലഞ്ചരക്ക് വിപണി, ക്ഷീരമേഖല, പച്ചക്കറി ഉല്‍പാദനവും വിതരണവും തുടങ്ങി ഓഹരി വിപണി വരെ കറന്‍സി ക്ഷാമത്തിന്റെ പിടിയിലമരുകയാണ്.

വ്യാപാര സ്ഥാപനങ്ങള്‍ പലതും അടഞ്ഞു തുടങ്ങി. കച്ചവടത്തിലുണ്ടായ മാന്ദ്യത വരുമാനം കുറയ്ക്കുകയും അതോടൊപ്പം ജീവനക്കാര്‍ക്ക് കൂലി നല്‍കാന്‍ കഴിയാതാവുകയും ചെയ്തതോടെയാണ് പലരും കടക്ക് താഴിട്ടത്. നിരോധിക്കപ്പെട്ട നോട്ടുകള്‍ സ്വീകരിച്ചാല്‍ തന്നെ മൊത്തക്കച്ചവടക്കാര്‍ ഇത് വാങ്ങാന്‍ തയ്യാറാകുന്നില്ല. ഈ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ തിരികെ കിട്ടുന്നത് പരിമിതമായ സംഖ്യ മാത്രമാണ്. ഇതുപയോഗിച്ച് കടയിലേക്ക് വില്‍പ്പന ചരക്കുകള്‍ വാങ്ങാകുന്നില്ല.

കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനാവുന്നില്ല, വ്യാപാര സ്ഥാപനങ്ങള്‍ പലതും അടഞ്ഞു തുടങ്ങി; രാജ്യത്തെ സമസ്ത മേഖലകളും പ്രതിസന്ധിയില്‍

വിവിധ ലോണുകളിലേക്കും മറ്റുംതിരിച്ചടവിനായി കടകളിലെത്തുന്ന ഡെയ്‌ലി കളക്ഷന്‍ ഏജന്റുമാര്‍ക്ക് നിരോധിച്ച നോട്ടുകള്‍ സ്വീകരിക്കരുതെന്ന സര്‍ക്കുലര്‍ ബന്ധപ്പെട്ട ബാങ്ക് മേധാവികളില്‍ നിന്നും ലഭിച്ചു കഴിഞ്ഞു.

കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന കളക്ഷന്‍ ഏജന്റുമാരുടെ നിത്യവരുമാനവും ഇതോടെ പ്രതിസന്ധിയിലായി.
ജോലിക്കു പോകാതെ പണത്തിനായി എടിഎം കൗണ്ടറുകളിലും ബാങ്കുകളിലും ക്യൂ നില്‍ക്കുന്ന സാധാരണക്കാരന്റെ ദുരിതം ഒമ്പതാം ദിവസവും തുടരുകയാണ്. അതിരാവിലെ തന്നെ കൗണ്ടറുകള്‍ക്ക് മുന്നിലെത്തുന്ന ഇവരില്‍ പലരും ടോക്കണ്‍ ലഭിച്ചിട്ടും പണം ലഭിക്കാതെ നിരാശരായി മടങ്ങുന്നതും പതിവാണ്.

മലപ്പുറം മഞ്ചേരിയില്‍ വ്യാഴാഴ്ച ആക്‌സിസ് ബാങ്ക് എടിഎം കൗണ്ടറില്‍ നിറയ്ക്കാന്‍ പണവുമായെത്തിയ വാഹനത്തിലേക്ക് വരി നിന്ന് നിരാശനായ ഇടപാടുകാരന്‍ ഓടിക്കയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. സെക്ക്യൂരിറ്റി ജീവനക്കാരന്‍ തോക്കു ചൂണ്ടിയാണ് ഇയാളെ പിന്തിരിപ്പിച്ചത്. കണ്ണൂരില്‍ കാലിയായ എടിഎം കൗണ്ടറിനുമുന്നില്‍ റീത്ത് വെച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഡല്‍ഹി മയൂര്‍ വിഹാറിലെ എടിഎമ്മിനു മുന്നില്‍ മണിക്കൂറുകളോളം ക്യൂ നിന്ന് മടുത്ത യുവതി പ്രതിഷേധിച്ചത് തന്റെ ഉടുപ്പ് ഊരിയെറിഞ്ഞായിരുന്നു.

കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനാവുന്നില്ല, വ്യാപാര സ്ഥാപനങ്ങള്‍ പലതും അടഞ്ഞു തുടങ്ങി; രാജ്യത്തെ സമസ്ത മേഖലകളും പ്രതിസന്ധിയില്‍

രാജ്യത്തെ വിവിധ താപാലാപ്പീസുകളുടെ മുമ്പില്‍ അഭൂതപൂര്‍വമായ തിരക്കാണുള്ളത്. പൊള്ളുന്ന ചൂടിലും വരി നില്‍ക്കുന്ന വയോധികരും സ്ത്രീകളും അടക്കമുള്ള ജനങ്ങള്‍ക്ക് വിവിധ സന്നദ്ധ സംഘടകള്‍ കുടിവെള്ളം വിതരണം ചെയ്തു.

നിര്‍മാണ മേഖലയാണ് പാടെ സ്തംഭിച്ച മറ്റൊന്ന്. അന്യസംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ക്ക് ജോലിയില്ലാതെയായിട്ട് ദിവസങ്ങളായി. ഭക്ഷണത്തിനും താമസത്തിനും വക കണ്ടെത്താവാതെ പലരും നാട്ടിലേക്ക് മടങ്ങുകയാണ്. ചെങ്കല്ല്, കരിങ്കല്ല്, എം സാന്റ്, പാറപ്പൊടി, ക്രഷര്‍ മെറ്റലുകള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന ക്വാറികളില്‍ പലതും പ്രവര്‍ത്തനം നിര്‍ത്തി.
സഹകരണ ബാങ്കിംഗ് രംഗത്തുണ്ടായ പ്രതിസന്ധിയാണ് ഗ്രാമീണ മേഖലയെ ഏറെ ബാധിച്ചത്. നിരോധിക്കപ്പെട്ട നോട്ടുകള്‍ സ്വീകരിക്കാനുള്ള അനുമതി ഈ ബാങ്കുകള്‍ക്ക് നിഷേധിച്ചതാണ് തിരിച്ചടിയായത്. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സഹകരണ ബാങ്കുകള്‍ ഹര്‍ത്താല്‍ ആചരിച്ചു.

കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനാവുന്നില്ല, വ്യാപാര സ്ഥാപനങ്ങള്‍ പലതും അടഞ്ഞു തുടങ്ങി; രാജ്യത്തെ സമസ്ത മേഖലകളും പ്രതിസന്ധിയില്‍

കള്ളപ്പണക്കാരെ കണ്ടെത്തുന്നതിനും വ്യാജനോട്ടുകളുടെ വ്യാപനത്തിന് അറുതി വരുത്താനു 500, 1000 രൂപയുടെ കറന്‍സികള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി തുഗ്ലക് പരിഷ്‌ക്കാരമാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

ചികിത്സക്ക് പണം കണ്ടെത്താനാകാതെ ജീവന്‍ വെടിയേണ്ടി വരുന്ന ദുരവസ്ഥ വരെയുണ്ടാക്കുന്ന ഈ നടപടി രാജ്യത്തെ ഒരു സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കാണ് നയിക്കുന്നതെന്നാണ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്.

Keywords: Rupees, Malappuram, Article, India, Economic Crisis,  In all regions of the country in crisis,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia