വെള്ളിമാട് കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ മുഴുവന്‍ പെണ്‍കുട്ടികളേയും കണ്ടെത്തി

 


കോഴിക്കോട്: (www.kvartha.com 28.01.2022) റിപബ്ലിക്ക് ദിനാഘോഷത്തിനിടെ വെള്ളിമാട് കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ മുഴുവന്‍ പെണ്‍കുട്ടികളേയും കണ്ടെത്തി. ഒരാളെ വ്യാഴാഴ്ച ബെന്‍ഗ്ലൂറില്‍ നിന്നും മറ്റൊരാളെ വെള്ളിയാഴ്ച മൈസൂരുവില്‍ നിന്നും കണ്ടെത്തി. ബാക്കി നാല് പേരെ നിലൂമ്പൂരില്‍ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇവര്‍ നിലമ്പൂരിലെ ആണ്‍ സുഹൃത്തുക്കളെ കാണാന്‍ വെള്ളിയാഴ്ച രാവിലെ ബെന്‍ഗ്ലൂറില്‍ നിന്ന് ട്രെയിന്‍മാര്‍ഗം പാലക്കാടെത്തുകയും അവിടെ നിന്ന് നിലമ്പൂരിലേക്ക് പോവുകയുമായിരുന്നു. കുട്ടികള്‍ നിലമ്പൂരില്‍ എത്തിയതറിഞ്ഞ് സ്ഥലത്തെത്തിയ എടക്കര പൊലീസാണ് പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടികളെ കോഴിക്കോട്ടേക്ക് കൊണ്ടുവരാനായി പൊലീസ് സംഘം അങ്ങോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.
 
വെള്ളിമാട് കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ മുഴുവന്‍ പെണ്‍കുട്ടികളേയും കണ്ടെത്തി


കുട്ടികളെ കാണാതായതോടെ അവരുടെ ഫോടോ സഹിതമുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹോടെലിലെത്തിയ പെണ്‍കുട്ടികളെ സംശയം തോന്നിയ ഹോടെല്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവെക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

മറ്റ് പെണ്‍കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് സ്വകാര്യ ബസില്‍ കോഴിക്കോട്ടേക്ക് പുറപ്പെടാനൊരുങ്ങിയ മറ്റൊരു പെണ്‍കുട്ടിയെ മൈസൂരുവില്‍ വെച്ച് കണ്ടെത്തിയത്. കാണാതായ ആറ് പേരില്‍ അഞ്ചുപേര്‍ കോഴിക്കോട് സ്വദേശിനികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിനിയുമാണ്. ആറ് പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടുമില്ലെന്നും പൊലീസ് വ്യക്തമാക്കി.


Keywords: All missing girls have been found from the Vellimad Kunnu Children's Home, Kozhikode, News, Local News, Missing, Minor girls, Police, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia