കണ്ണൂര്‍ ജയിലില്‍ കോണ്‍ഗ്രസ് നേതാക്കളുടേയും ചിത്രങ്ങളുണ്ടെന്ന് പിണറായി
Jun 1, 2012, 16:49 IST
കണ്ണൂര്‍: കണ്ണൂര്‍ ജയിലിലെ എട്ടാം ബ്ലോക്കില്‍ കോണ്‍ഗ്രസ് നേതാക്കളുടേയും ചിത്രങ്ങളുമുണ്ടെന്ന് പിണറായി. എന്നാല്‍ മാധ്യമങ്ങള്‍ നല്‍കിയത് ചില നേതാക്കളുടെ ചിത്രങ്ങള്‍ മാത്രമാണ്. തടവുകാര്‍ വരച്ച ചിത്രങ്ങളാണ് ജയിലിലുള്ളത്. അത് കലാസൃഷ്ടികളാണ്. ജയിലില്‍ ചിത്രങ്ങള്‍ വക്കേണ്ടതിനെക്കുറിച്ച് തീരുമാനിക്കേണ്ടത് ജയില്‍ വകുപ്പാണെന്നും പിണറായി പറഞ്ഞു.
സെന്‍ട്രല്‍ ജയിലില്‍ രാഷ്ട്രീയ നേതാക്കളുടെയും ദൈവങ്ങളുടെയും സിനിമക്രിക്കറ്റ് താരങ്ങളുടേതുമുള്പ്പെടെ 350 ചിത്രങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. സി.പി.ഐ.എം തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന എട്ടാം ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങളുള്ളത്. അഴീക്കോടന്‍ രാഘവന്, നായനാര്‍, പിണറായി വിജയന് തുടങ്ങിയ നേതാക്കളുടെ ചിത്രങ്ങളാണ് ഇവിടെകണ്ടത്. ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും ചിത്രങ്ങളും കണ്ടെത്തിയിരുന്നു. സെല്ലുകള്‍ കൂടുതലുള്ള ഒന്നാം ബ്ളോക്കിലാണ് ഏറ്റവുമധികം ചിത്രങ്ങളുള്ളത്.

Keywords: Kannur, Kerala, Pinarayi vijayan, Congress, Jail
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.