Dead Body | ആലപ്പുഴയില്‍ കത്തിക്കൊണ്ടിരുന്ന കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു

 


ആലപ്പുഴ: (www.kvartha.com) യുവാവിന്റെ മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മൃതദേഹവും കാറും പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു. എടത്വ തായങ്കരി ബോട് ജെട്ടിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. എടത്വ സ്വദേശി ജയിംസ് കുട്ടി(49)യുടേതാണ് കാറെന്ന് കണ്ടെത്തി. എന്നാല്‍ മരിച്ചത് ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. 

പുലര്‍ചെ (22.07.2023) നാലരയോടെയാണ് കാര്‍ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് തകഴിയില്‍നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ ആരുടേതാണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കാര്‍ കത്താനിടയായ കാരണത്തെ കുറിച്ചും വ്യക്തതയില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Dead Body | ആലപ്പുഴയില്‍ കത്തിക്കൊണ്ടിരുന്ന കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം; പൊലീസ് അന്വേഷണം ആരംഭിച്ചു


Keywords:  News, Kerala, Kerala-News, News-Malayalam, Alappuzha, Dead Body, Burned Car, 
Alappuzha: Dead body found inside burnt car. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia