Footbridge | നടന്നു പോകവെ മധ്യഭാഗത്തുവെച്ച് കോണ്‍ക്രീറ്റ് നടപ്പാലം തകര്‍ന്നുവീണു; കാല് കുടുങ്ങി വീട്ടമ്മയ്ക്ക് പരുക്കേറ്റു
Apr 28, 2023, 09:06 IST
ആലപ്പുഴ: (www.kvartha.com) ഹരിപ്പാട് കോണ്‍ക്രീറ്റ് നടപ്പാലം തകര്‍ന്നുവീണ് വീട്ടമ്മയ്ക്ക് പരുക്കേറ്റു. ആറാട്ടുപുഴ ഒന്നാം വാര്‍ഡ് മംഗലം ലക്ഷംവീട് കോളനിയില്‍ സുധ(47)യ്ക്കാണ് പരുക്കേറ്റത്. മറുഭാഗത്തേക്ക് നടന്നു പോകവെ പാലം മധ്യഭാഗത്തുവെച്ച് ഒടിഞ്ഞു വീഴുകയായിരുന്നു.
ഇതിനിടെ കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ സുധയുടെ കാല്‍ കുടുങ്ങിപ്പോയി. സുധയെ ഹരിപ്പാട് താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനും തോളെല്ലിനും പരുക്കേറ്റതിന് ചികിത്സതേടി. 40 വര്‍ഷത്തോളം പഴക്കമുള്ള പാലത്തിന്റെ അടിഭാഗം ജീര്‍ണിച്ച നിലയിലായിരുന്നു. ഇത് അറിയാതെയാണ് കോളനിവാസികള്‍ ഉള്‍പെടെ യാത്രക്കായി ഉപയോഗിച്ചു വന്നിരുന്നത്.
Keywords: News, Kerala, Kerala-News, News-Malayalam, Local-News, Regional-News, Alappuzha-News, Alappuzha, Haripad, Arattupuzha, Bridge, Collapsed, Housewife, Injured, Hospital, Treatment, Alappuzha: Concrete footbridge collapsed and housewife's leg got stuck at Haripad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.