Arrested | കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പീഡനക്കേസ് പ്രതി 11 വര്‍ഷത്തിന് ശേഷം പിടിയില്‍
Apr 29, 2023, 10:04 IST
ആലപ്പുഴ: (www.kvartha.com) പീഡന കേസില്‍ പ്രതിയായതോടെ മുങ്ങിയ യുവാവ് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിലായി. കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പീഡനക്കേസിലെ പ്രതിയാണ് 11 വര്‍ഷത്തിന് ശേഷം പിടിയിലായത്.
നെടുമുടി ഗ്രാമ പഞ്ചായത് പരിധിയിലെ ലിജോ എന്ന മെല്‍വിന്‍ ജോസഫിനെ(34) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2012 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജാമ്യം ലഭിച്ചെങ്കിലും കോടതി പല തവണ ആവശ്യപ്പെട്ടിട്ടും പ്രതി കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
2012 ലാണ് പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. ഇതോടെ മുങ്ങിയ പ്രതി പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നെടുമുടി ഭാഗത്തുവെച്ചാണ് ഇയാളെ പിടികൂടിയത്.
എസ് എച് ഒ ശ്യാകുമാര്‍, എസ് ഐ ശ്രീകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മെല്‍വിന്‍ ജോസഫിനെ റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala-News, Kerala, Alappuzha-News, News-Malayalam, Regional-News, Local-News, Crime, Accused, Court, Escaped, Arrested, Remanded, Police, Alappuzha, Molestation, Alappuzha : 34 year-old youth arrested after 11 years in molestation case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.