Christmas Rally | സിവൈഎമ്മിന്റെയും കൊഴുവല്ലൂര്‍ വൈഎംസിഎയുടേയും സംയുക്താഭിമുഖ്യത്തില്‍ 31-ാമത് ക്രിസ്തുമസ് റാലി സംഘടിപ്പിച്ചു

 


ചെങ്ങന്നൂര്‍: (KVARTHA) സി വൈ എമ്മിന്റെയും കൊഴുവല്ലൂര്‍ വൈ എം സി എയുടേയും സംയുക്താഭിമുഖ്യത്തില്‍ 31-ാമത് ക്രിസ്തുമസ് റാലി കൊഴുവല്ലൂരില്‍ സംഘടിപ്പിച്ചു. കോടുകുളഞ്ഞി ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലി സി വൈ എം മുഖ്യ രക്ഷാധികാരി തോമസ് സി കുറ്റിശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക് പഞ്ചായത് പ്രസിഡന്റ് ജെബിന്‍ പി വര്‍ഗീസ് അധ്യക്ഷത വഹിച്ചു.


Christmas Rally | സിവൈഎമ്മിന്റെയും കൊഴുവല്ലൂര്‍ വൈഎംസിഎയുടേയും സംയുക്താഭിമുഖ്യത്തില്‍ 31-ാമത് ക്രിസ്തുമസ് റാലി സംഘടിപ്പിച്ചു



ചെണ്ടമേളങ്ങളുടേയും ബാന്റ് മേളങ്ങളുടേയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടുകൂടി ആരംഭിച്ച റാലിയില്‍ അനേകം നിശ്ചല ദൃശ്യങ്ങള്‍, ഗായക സംഘങ്ങള്‍, മാലാഖമാര്‍, നക്ഷത്ര വിളക്കുകള്‍, ബൈകുകളില്‍ എത്തിയ ക്രിസ്തുമസ് ഫാദര്‍മാര്‍ തുടങ്ങിയവ അണിനിരന്ന് റാലിക്ക് കൊഴുപ്പേകി.


Christmas Rally | സിവൈഎമ്മിന്റെയും കൊഴുവല്ലൂര്‍ വൈഎംസിഎയുടേയും സംയുക്താഭിമുഖ്യത്തില്‍ 31-ാമത് ക്രിസ്തുമസ് റാലി സംഘടിപ്പിച്ചു



കോടുകുളഞ്ഞിയില്‍ നിന്നാരംഭിച്ച റാലി ചമ്മത്തുമുക്ക്, കൊഴുവല്ലൂര്‍ പാറ ചന്ത വഴികൊഴുവല്ലൂര്‍ മാര്‍ത്തോമ പാരീഷ് ഹാളില്‍ സമാപിച്ചു. സി വൈ എം / വൈ എം സി എ നേതാക്കളായ ജെ ഉമ്മന്‍, ചാക്കോ റെജു കാവുംപാട്ട്, ജൂബി സാം ഉമ്മന്‍, സച്ചിന്‍ എബ്രഹാം സാജന്‍, അരുണ്‍ സി മാത്യു, ജയന്‍ ജോണ്‍ ഉമ്മന്‍, സാം കെ മാത്യു എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

Keywords: News, Kerala, Kerala-News, Malayalam-News, Alappuzha News, 31st Christmas Rally, Organized, Joint Auspices, CYM, Kozhuvallur YMCA, Kozhuvalloor News, Chengannur News, Alappuzha: 31st Christmas Rally organized under the joint auspices of CYM and Kozhuvallur YMCA.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia